Latest NewsNewsSaudi ArabiaInternationalGulf

സൗദിയിൽ വാഹനാപകടം: 3 മരണം, 13 പേർക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടം. കിഴക്കൻ പ്രവിശ്യയിലെ അൽസറാറിലുണ്ടായ വാഹനാപകടത്തിൽ മൂന്നു പേർ മരണപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്.

Read Also: ഡിവൈഎഫ്‌ഐ ലഹരി വിരുദ്ധ ക്യാമ്പയിനിടെ ബാറിലിരുന്ന് മദ്യപാനം: നേതാക്കൾക്കെതിരെ നടപടി

അപകടത്തിൽ പരിക്കേറ്റവരെ മലീജ പ്രിൻസ് സുൽത്താൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടുപേരെ ദമാം മെഡിക്കൽ കോംപ്ലക്സിലേക്കും ഒരാളെ ജുബൈൽ ജനറൽ ആശുപത്രിയിലേക്കും വിദഗ്ധ ചികിത്സക്കായി മാറ്റി. മരിച്ചവരും പരിക്കേറ്റവരും ഏത് നാട്ടുകാരാണെന്ന് വ്യക്തമായിട്ടില്ല.

അതേസമയം, കഴിഞ്ഞ ദിവസം സൗദിയിൽ വാഹമനമിടിച്ച് മലയാളി മരണപ്പെട്ടിരുന്നു. മലപ്പുറം പൂക്കോട്ടൂർ വെള്ളൂർ താഴെമുക്ക് സ്വദേശി നെച്ചിത്തടത്തിൽ അബൂബക്കർ (53) ആണ് മരിച്ചത്. ജിദ്ദ നയീം ഡിസ്ട്രിക്റ്റിൽ ഫ്‌ളവർമിൽ ജീവനക്കാരനായ അബൂബക്കറിനെ ഇദ്ദേഹത്തെ മില്ലിന് മുന്നിൽ നിർത്തിയിട്ട വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെയാണ് ഇടിച്ചത്.

Read Also: സെറിബ്രൽ പാൾസി ബാധിച്ച മകന്‍റെ വിശപ്പടക്കാൻ അമ്മ ചോദിച്ചത് 500 രൂപ എന്നാൽ, അക്കൗണ്ടിലെത്തിയത് 51 ലക്ഷം

shortlink

Related Articles

Post Your Comments

Related Articles


Back to top button