തൈറോയ്ഡ് ഉള്ളവർ ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. ശരീരത്തിന്റെ വളർച്ചയിലും ഉപാപചയ പ്രവർത്തനങ്ങളിലും തൈറോയ്ഡ് ഗ്രന്ഥി വലിയ പങ്കുവഹിക്കുന്നുണ്ട്. തൈറോയ്ഡ് ഉള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങളെ കുറിച്ച് പരിചയപ്പെടാം.
തൈറോയ്ഡ് രോഗികൾ ഡയറ്റിൽ മുട്ട ഉൾപ്പെടുത്തുന്നത് നല്ലതാണ്. അയോഡിൻ, പ്രോട്ടീൻ എന്നിവയുടെ പ്രധാന ഉറവിടമാണ് മുട്ട. തൈറോയ്ഡ് ഗ്രന്ഥിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. നെല്ലിക്കയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.
Also Read: അമിതമായി ഭക്ഷണം കഴിക്കുന്നുവോ? വയര്‍ പ്രശ്നത്തിലാകാതിരിക്കാൻ ചെയ്യാവുന്നത്…
സിങ്കിന്റെ പ്രധാന സ്രോതസായ മത്തങ്ങ വിത്ത് കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലെ തൈറോയ്ഡ് ഹോർമോണുകളുടെ പ്രവർത്തനത്തിലും ഉൽപ്പാദനത്തിലും സിങ്ക് വലിയ പങ്കു വഹിക്കുന്നുണ്ട്. അടുത്തതാണ് നട്ട്സ്. സെലിനിയത്തിന്റെ മികച്ച ഉറവിടങ്ങളിൽ ഒന്നായ നട്ട്സ് കഴിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് നല്ലതാണ്.
Post Your Comments