രാജ്യത്ത് പഞ്ചസാര ഉൽപ്പാദനത്തിൽ വീണ്ടും വർദ്ധനവ്. 2022-23 ഡിസംബർ 15 വരെയുള്ള കണക്കുകൾ പ്രകാരം, രാജ്യത്തെ പഞ്ചസാര ഉൽപ്പാദനം 82.1 ലക്ഷം ടണ്ണാണ്. ഏകദേശം 5.1 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവിൽ 77.9 ലക്ഷം ടൺ പഞ്ചസാര മാത്രമാണ് ഉൽപ്പാദിപ്പിച്ചത്.
ഇന്ത്യ ഷുഗർ മിൽ അസോസിയേഷൻ വ്യവസായ സമിതിയാണ് പഞ്ചസാര ഉൽപ്പാദനവുമായി ബന്ധപ്പെട്ടുള്ള കണക്കുകൾ തയ്യാറാക്കുന്നത്. ഇത്തവണ പഞ്ചസാര ഉൽപ്പാദനത്തിൽ മുന്നിട്ടുനിൽക്കുന്നത് മഹാരാഷ്ട്രയാണ്. 33 ലക്ഷം ടൺ പഞ്ചസാരയാണ് മഹാരാഷ്ട്ര ഉൽപ്പാദിപ്പിച്ചത്. തൊട്ടുപിന്നിൽ രണ്ടാം സ്ഥാനം നിലനിർത്തിയത് ഉത്തർപ്രദേശാണ്. 20.3 ലക്ഷം ടൺ പഞ്ചസാരയാണ് ഉത്തർപ്രദേശിൽ നിന്നും ഉൽപ്പാദിപ്പിച്ചിരിക്കുന്നത്. ഇത്തവണ പഞ്ചസാര ഫാക്ടറികളുടെ എണ്ണം വർദ്ധിച്ചതിനാൽ, ഉൽപ്പാദനവും ആനുപാതികമായി ഉയർന്നിട്ടുണ്ട്.
Post Your Comments