Life StyleFood & Cookery

ചായയ്‌ക്കൊപ്പം റസ്‌ക് കഴിക്കുന്നത് ശീലമാക്കേണ്ട.. പ്രശ്നം ഗുരുതരം

 

 

ചായയ്‌ക്കൊപ്പം റസ്‌ക് കഴിക്കുന്നത് ശീലമാക്കേണ്ട.. പ്രശ്നം ഗുരുതരം-

നല്ല ചൂടുള്ള ചായയ്‌ക്കൊപ്പം സ്വാദിഷ്ടമായ റസ്‌കുകള്‍ കഴിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. ധാരാളം ആള്‍ക്കാര്‍ ആസ്വദിക്കുന്ന ഒരു ലഘുഭക്ഷണമാണ് റസ്‌ക്. ബിസ്‌ക്കറ്റിനേക്കാള്‍ കൂടുതല്‍ ചായയോടൊപ്പം റസ്‌കുകള്‍ കഴിക്കാനാണ് ആള്‍ക്കാര്‍ ഇഷ്ടപ്പെടുന്നത്. ആരോഗ്യകരവും കലോറി കുറഞ്ഞതുമാണ് റസ്‌കിനെ പലര്‍ക്കും പ്രിയങ്കരമാക്കുന്നത്. ഗ്ലൈസെമിക് ഇന്‍ഡക്സ് (ജിഐ) കുറവായ ഗോതമ്പും റവയും ഉപയോഗിച്ചാണ് ഇവ നിര്‍മ്മിക്കുന്നത് എന്നതിനാല്‍ പ്രമേഹരോഗികള്‍ക്കും റസ്‌ക് നല്ലതാണെന്ന് ആളുകള്‍ കരുതുന്നു.

എന്നാല്‍ സത്യം മറ്റൊന്നാണോ? പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തില്‍, റസ്‌കുകള്‍ കൂടുതലും നാല് റൊട്ടി കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്, അതിനാല്‍ റസ്‌കില്‍ ആവശ്യത്തിന് കലോറി അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല, നാം വിചാരിക്കുന്ന അത്രയും ആരോഗ്യകരമായ ഭക്ഷണവുമല്ല ഇത്.

100 ഗ്രാമിന് 407 കിലോ കലോറി എന്ന നിരക്കില്‍ റസ്‌ക്കുകളില്‍ റൊട്ടിയേക്കാള്‍ കൂടുതല്‍ കലോറി ഉണ്ട്. വെളുത്ത റൊട്ടിയില്‍ ഏകദേശം 258-281 കിലോ കലോറി ഉണ്ട്. അതേസമയം ഗോതമ്പ് റൊട്ടിയില്‍ ഏകദേശം 232-250 കിലോ കലോറി ഉണ്ട്. റസ്‌കിലും പഞ്ചസാരയുണ്ട്. റസ്‌ക് എന്നത് പഞ്ചസാര ചേര്‍ത്തു രുചികരമായി ഉണ്ടാക്കിയ ജലാംശം കുറഞ്ഞ ബ്രെഡ് മാത്രമാണ് എന്നതാണ് സത്യം.

റസ്‌ക് കഴിക്കുന്നതിന്റെ ചില ദോഷങ്ങള്‍ നോക്കാം,

റസ്‌ക് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പ്രധാന ചേരുവകള്‍ മൈദ, പഞ്ചസാര, യീസ്റ്റ്, എണ്ണ എന്നിവയാണ്. എന്നാല്‍ വിപണിയില്‍ ലഭ്യമായ മിക്ക റസ്‌കിലും ഉപയോഗിക്കുന്നത് പഴകിയ റൊട്ടിയായിരിക്കാം എന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. ഇത്തരം റസ്‌കുകള്‍ കഴിക്കുന്നത് വയറിളക്കവും മലബന്ധവും ഉള്‍പ്പെടെ ധാരാളം ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും. മാത്രമല്ല, റസ്‌കില്‍ ഉപയോഗിക്കുന്ന എണ്ണയുടെ അളവ് ശരീരത്തിന് അഴുക്കാണ്. സ്ഥിരമായി റസ്‌ക് കഴിച്ചാല്‍ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നതിനും ഹൃദയാഘാതത്തിനും കാരണമാകും.

റസ്‌കുകളില്‍ ഗ്ലൂട്ടന്‍ അടിങ്ങിയിട്ടുണ്ട്. ഇത് ഒരു പ്രത്യേക തരം പ്രോട്ടീനാണ്. പലര്‍ക്കും ഗ്ലൂട്ടന്‍ എളുപ്പത്തില്‍ ദഹിക്കും. എന്നാല്‍, ചിലര്‍ക്ക് ഇത് സാധിക്കില്ല. ഗ്ലൂട്ടന്‍ ചെറുകുടലിന്റെ ആവരണത്തെ തകരാറിലാക്കുകയും പോഷകങ്ങളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. സെലിയാക് രോഗവും ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വിഭാഗം അസുഖങ്ങളും ധാരാളം ആളുകള്‍ക്കിടയില്‍ സര്‍വ്വ സാധാരണമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button