ലോകകപ്പ് ഫൈനൽ ആരവങ്ങൾക്കിടയിൽ റെക്കോർഡിട്ട് ടെക് ഭീമനായ ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, ഫിഫ ലോകകപ്പിന്റെ ഫൈനൽ സമയത്ത് ഗൂഗിളിന്റെ സെർച്ച് ട്രാഫിക് 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് എത്തിയത്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.
എക്കാലത്തെയും മികച്ച മത്സരങ്ങളിൽ ഒന്നായ ഫൈനൽ പോരാട്ട വേളയിൽ ലോകമൊന്നാകെ ഒരൊറ്റ കാര്യം തിരഞ്ഞത് പോലെയാണ് സെർച്ച് ട്രാഫിക് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, അർജന്റീന- ഫ്രാൻസ് പോരാട്ടത്തെക്കുറിച്ച് പ്രശംസിച്ചും സുന്ദർ പിച്ചൈ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Also Read: സ്വർണ്ണക്കടത്ത് കേസിലെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം അവസാനിപ്പിക്കില്ല: കേന്ദ്രധനകാര്യമന്ത്രാലയം
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മെസി, എംബാപ്പെ, ഫിഫ വേൾഡ് കപ്പ് എന്നീ വാക്കുകളാണ് ഗൂഗിളിൽ ട്രെൻഡിംഗായി മാറിയത്. കൂടാതെ, ഇന്ത്യയിലും ഫിഫ വേൾഡ് കപ്പ് സെർച്ചിൽ തരംഗം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്.
Post Your Comments