CinemaMollywoodLatest NewsNews

നിങ്ങള്‍ ഏട്ടന്റെ ഇന്റര്‍വ്യു ഇനിയെടുക്കരുത്, മിക്കവാറും മാനനഷ്ടത്തിന് ഞാന്‍ കേസ് കൊടുക്കും: ധ്യാന്‍ ശ്രീനിവാസന്‍

വീകത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ നടൻ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിനീതേട്ടന്റെ അഭിമുഖങ്ങള്‍ ഇനി എടുക്കരുതെന്നും, ഇങ്ങനെ പോയാല്‍ താൻ മാനനഷ്ട കേസ് കൊടുക്കേണ്ടി വരുമെന്നുമാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നത്.

‘ശരിക്കും എനിക്കൊരു കാര്യം പറയാനുണ്ട്. നിങ്ങള്‍ ഏട്ടന്റെ ഇന്റര്‍വ്യു ഇനിയെടുക്കരുത്. നിങ്ങള്‍ എന്റെ മാത്രം ഇന്റര്‍വ്യു എടുക്കണം. എന്തായാലും, നിങ്ങള്‍ ഓണ്‍ലൈന്‍ മീഡിയ ഒരു തീരുമാനം എടുക്കണം. ഒന്നെങ്കില്‍ ഞാന്‍, അല്ലെങ്കില്‍ എന്റെ ചേട്ടന്‍. ഞാന്‍ വന്ന് പറയുന്ന കഥകളൊക്കെ കള്ളമാണെന്ന് പറഞ്ഞ് എന്നെ അപമാനിക്കുകയാണ്. മിക്കവാറും മാനനഷ്ടത്തിന് ഞാന്‍ കേസ് കൊടുക്കും’.

‘ഒരു രക്ഷയില്ല സത്യത്തില്‍, എല്ലാവരും ഇപ്പോള്‍ എന്നോട് ചോദിക്കും ഞാന്‍ പറയുന്നതൊക്കെ സത്യമാണോയെന്ന്. അതുകൊണ്ട് ഞാന്‍ ഇനി ഒന്നും പറയുന്നില്ല. ആര്‍ക്കെങ്കിലുമൊക്കെ ഒരു വിശ്വാസം വേണ്ടേ’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

Read Also:- പോപ്പുലർ ഫ്രണ്ടിനെതിരെ തണുപ്പൻ മട്ട്, 6 മാസം വേണമെന്ന് കേരള സർക്കാർ: പൊട്ടിത്തെറിച്ച് ഹൈക്കോടതി

ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തിൽ ശീലു എബ്രഹാം, ഡെയ്ന്‍ ഡേവിസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിരവധി സിനിമകളാണ് ധ്യാന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്, ഹിഗ്വിറ്റ, പാതിരാ കുര്‍ബാന, അടുക്കള, ത്രയം, ആപ് കൈസേ ഹോ തുടങ്ങിയ സിനിമകളാണ് പ്രദർശനത്തിനൊരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button