Latest NewsNewsBusiness

ഇന്ത്യക്കാരുടെ ഇഷ്ട വിഭവങ്ങളുടെ പട്ടികയിൽ വീണ്ടും ഇടം നേടി ചിക്കൻ ബിരിയാണി

സമൂസയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്

ഇന്ത്യക്കാരുടെ ഇഷ്ട വിഭവങ്ങളുടെ പട്ടികയിൽ തുടർച്ചയായ ഏഴാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തിരിക്കുകയാണ് ചിക്കൻ ബിരിയാണി. പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യക്കാർ ഓരോ മിനിറ്റിലും 137 ബിരിയാണിയാണ് ഓർഡർ ചെയ്തിരിക്കുന്നത്. അതേസമയം, 2021- ൽ ഓരോ മിനിറ്റിലും ശരാശരി 115 ബിരിയാണിക്കാണ് സ്വിഗ്ഗിയിലൂടെ ഓർഡർ ലഭിച്ചത്. ഇത്തവണ രണ്ടാം സ്ഥാനം നിലനിർത്തിരിക്കുന്നത് മസാല ദോശയാണ്. തൊട്ടുപിന്നിലായി സമൂസയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

ഇത്തവണ ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഡെസേർട്ടായി തിരഞ്ഞെടുത്തിരിക്കുന്നത് ഗുലാബ് ജാമുനാണ്. സുഷി, മെക്സിക്കൻ ബൗൾസ്, കൊറിയൻ സ്പൈസി, ഇറ്റാലിയൻ പാസ്ത തുടങ്ങിയ വിഭവങ്ങൾക്കാണ് ഇത്തവണ ആവശ്യക്കാർ ഏറെ. കൂടാതെ, ഇന്ത്യൻ വിഭവങ്ങളായ രസ്മലായ്, ചോക്കോ ലാവ കേക്ക്, ഐസ്ക്രീം, ചോക്കോ ചിപ് എന്നിവയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

Also Read: തൃശൂർ ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ ബ്ലേഡ് കൊണ്ട് ആക്രമണം: മൂന്നു പേര്‍ക്ക് പരിക്ക്‌, പ്രതി പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button