തിരുവനന്തപുരം: ചാരിറ്റി വീഡിയോ തട്ടിപ്പ് കേസില്‍ വിസ്മയ ന്യൂസ് സംഘം കുറ്റം സമ്മതിച്ചു. വീഡിയോ പ്രചരിപ്പിച്ചതിലൂടെ തിരുവനന്തപുരം പോത്തൻകോട്ടെ കിടപ്പുരോഗിക്ക് കിട്ടിയ പണം കൈപ്പറ്റിയതായി പൊലീസിനോട് പറഞ്ഞു. പണം തട്ടിച്ച കേസിലെ പ്രതികളായ വിസ്മയ ന്യൂസ് സംഘത്തിൻറെ ബാങ്ക് അക്കൗണ്ട് വിശദമായി പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. തട്ടിയെടുത്ത പണം ചോദിച്ചപ്പോൾ വീണ്ടും ചാരിറ്റി വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാമെന്ന് വിസ്മയാ ന്യൂസ് സംഘം രോഗിയുടെ ബന്ധുവിനോട് പറയുന്ന ഓഡിയോ പുറത്ത് വന്നു.
നാലര വര്‍ഷത്തിലേറെയായി നട്ടെല്ല് തകര്‍ന്ന് കിടക്കുന്ന ഷിജുവിന്റെ ചാരിറ്റി വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിലൂടെ കിട്ടിയ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ് സംഘം തട്ടിയെടുത്തത്.
വാര്‍ത്തയ്ക്ക് പിന്നാലെ വിസ്മയ ന്യൂസിലെ വീഡിയോ ചിത്രീകരിച്ച ക്യാമറാമാന് അനീഷ്, നടത്തിപ്പുകാരന് രജനീഷ്, അനീഷിന്റെ ഭാര്യ രമ്യ എന്നിവരെ പോത്തൻകോട് പൊലീസ് ചോദ്യം ചെയ്തു.
Post Your Comments