Latest NewsNewsBusiness

നിക്ഷേപകർക്ക് സന്തോഷ വാർത്ത, ഏറ്റവും പുതിയ പ്ലാനുമായി കാനറ എച്ച്എസ്ബിസി

പ്രധാനമായും രണ്ട് വിഭാഗങ്ങളിലാണ് ഗ്യാരൻഡീഡ് ഫോർച്യൂൺ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്

നിക്ഷേപകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കാനറ എച്ച്എസ്ബിസി ലൈഫ് ഇൻഷുറൻസ്. ഇത്തവണ ഗ്യാരൻഡീഡ് ഫോർച്യൂൺ പ്ലാൻ ആണ് കാനറ എച്ച്എസ്ബിസി അവതരിപ്പിച്ചിരിക്കുന്നത്. ഓഹരി വിപണിയുമായി ബന്ധപ്പെടുത്താത്ത ഗ്യാരൻഡീഡ് ഫോർച്യൂൺ പ്ലാനിൽ നിരവധി ആനുകൂല്യങ്ങളാണ് നിക്ഷേപകരെ കാത്തിരിക്കുന്നത്. ഇവയെ കുറിച്ച് കൂടുതൽ അറിയാം.

പ്രധാനമായും രണ്ട് വിഭാഗങ്ങളിലാണ് ഗ്യാരൻഡീഡ് ഫോർച്യൂൺ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഗ്യാരൻഡീഡ് സേവിംഗ്സ് ഓപ്ഷൻ, ഗ്യാരൻഡീഡ് ക്യാഷ്ബാക്ക് ഓപ്ഷൻ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാണ് ഉള്ളത്. ഓരോ വിഭാഗത്തിലെ ആനുകൂല്യത്തിലും വ്യത്യാസമുണ്ട്. ഒരേസമയം സമ്പാദ്യവും കുടുംബ സുരക്ഷിതത്വവും ഉറപ്പു നൽകുന്ന പദ്ധതി കൂടിയാണിത്. ഈ പ്ലാൻ പ്രധാനമായും ഡിജിറ്റൽ സംവിധാനങ്ങൾ ഇഷ്ടപ്പെടുന്ന യുവാക്കളെ ലക്ഷ്യമിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.

Also Read: ഫോ​​​ട്ടോ​​​യെ​​​ടു​​​ക്കാനെ​​​ത്തി​​​യ യു​​​വ​​​തി​​​യെ കയറിപ്പിടിച്ചു : സ്റ്റു​​​ഡി​​​യോ ഉ​​​ട​​​മ അറസ്റ്റിൽ

shortlink

Related Articles

Post Your Comments


Back to top button