Latest NewsKerala

ഭർതൃപിതാവിന്റെ ബലാത്സംഗ ശ്രമം: വിഷംകഴിച്ച യുവതി ഗുരുതരാവസ്ഥയിൽ, ഭർതൃപിതാവ് അറസ്റ്റിൽ

കുറ്റ്യാടി: ഭർതൃപിതാവിന്റെ പീഡനശ്രമത്തെത്തുടർന്ന് വീട് വിട്ടിറങ്ങിയ യുവതി വിഷം കഴിച്ച സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ. ഇരുപത്തഞ്ചുകാരിയുടെ പരാതിയിൽ വേളം ചെറുകുന്ന് സ്വദേശിയെയാണ് കുറ്റ്യാടി പോലീസ് ഇൻസ്പെക്ടർ ഇ.കെ. ഷിജു അറസ്റ്റ് ചെയ്തത്. വിഷം കഴിച്ച യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഭർതൃഗൃഹത്തിൽ ഭർത്താവിന്റെ പിതാവ് പീഡിപ്പിക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് കഴിഞ്ഞ ബുധനാഴ്ച രാവിലെ പിഞ്ചുമക്കളെയുംകൊണ്ട് യുവതി ഭർത്താവിന്റെ വീട്ടിൽ നിന്നിറങ്ങുകയും തലശ്ശേരി കോടതി പരിസരത്തെ ബീച്ചിലെത്തി വിഷം കഴിക്കുകയും ചെയ്തത്.

തന്നെ ആരും അന്വേഷിക്കേണ്ടെന്നും മക്കളെ സംരക്ഷിക്കണമെന്നും സഹോദരിക്ക് യുവതി വാട്‌സാപ്പിൽ സന്ദേശം അയക്കുകയും ചെയ്തിരുന്നു. ഭർതൃപിതാവിന്റെ നിരന്തരമായ ശല്യം സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് കടുംകൈ ചെയ്യുന്നതെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും സന്ദേശത്തിൽ പറഞ്ഞു. സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ യുവതിയുടെ സഹോദരിയും മാതാവും തലശ്ശേരി പോലീസിൽ വിവരം അറിയിക്കുകയും യുവതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തി പോലീസ് ബീച്ചിലെത്തി യുവതിയെ രക്ഷിക്കുകയുമായിരുന്നു.

പോലീസ് എത്തിയപ്പോൾ വിഷം കഴിച്ച് അവശനിലയിലായിരുന്നു യുവതി. സമീപത്തായി കരഞ്ഞുകൊണ്ട് നാല്, ആറ്, ഒമ്പത് വയസ്സുള്ള മൂന്നുമക്കളും ഉണ്ടായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുറ്റ്യാടി പോലീസ് ഭർതൃപിതാവിന്റെ പേരിൽ മാനഭംഗശ്രമത്തിന് കേസെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button