
ന്യുഡല്‍ഹി:നിയന്ത്രണ രേഖയില്‍ ചൈന നടത്തിയ പ്രകോപനത്തില്‍ പാര്‍ലമെന്റില്‍ പ്രത്യേകം പ്രസ്താവന നടത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ‘അതിര്‍ത്തികള്‍ കാക്കാന്‍ ഇന്ത്യയുടെ സേനാവിഭാഗങ്ങള്‍ സജ്ജമാണ്. അതിര്‍ത്തിയില്‍ തല്‍സ്ഥിതി മാറ്റാന്‍ ചൈന ശ്രമം നടത്തി. നിയന്ത്രണ രേഖയില്‍ കടന്നുകയറാന്‍ ചൈന ശ്രമം നടത്തി. ഇന്ത്യന്‍ സേന അതിനെ ധീരതയോടെ ശക്തമായി പ്രതിരോധിച്ചു. അവരെ അവരുടെ പോസ്റ്റില്‍ തന്നെ തിരിച്ചെത്തിച്ചു. ഡിസംബര്‍ ഒമ്പതിനുണ്ടായ സംഘര്‍ഷത്തില്‍ ഇരുപക്ഷത്തും സൈനികര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ പക്ഷത്ത് സൈനികര്‍ക്ക് ആര്‍ക്കും ജീവഹാനിയില്ല’, അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
Read Also: ഗതാഗതം നിയന്ത്രിക്കുന്നതിനിടെ കാറിടിച്ചു : സ്‌പെഷ്യല്‍ പൊലീസുകാരന് പരിക്ക്
അതിര്‍ത്തിയിലെ പ്രകോപനത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ നയതന്ത്ര ചാനലിലൂടെ ചൈനയുമായി ബന്ധപ്പെട്ടിരുന്നുവെന്നൂം രാജ്നാഥ് സിംഗ് അറിയിച്ചു. അതിര്‍ത്തിയിലുണ്ടാകുന്ന ഏതു കടന്നുകയറ്റവും ചെറുക്കാന്‍ സേന സജ്ജമാണെന്നും അദ്ദേഹം പാര്‍ലമെന്റിനെ അറിയിച്ചു.
Post Your Comments