കൊച്ചി: 25-ാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന് എറണാകുളത്തപ്പൻ മൈതാനത്ത് തിരി തെളിഞ്ഞു. ഹിന്ദി എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ ഗോവിന്ദ് മിശ്ര പുസ്തകോത്സവത്തിന് തിരി തെളിയിച്ചു.
പുസ്തകോത്സവത്തിന്റെ 25 -ാം വർഷം പ്രമാണിച്ച് പ്രൊഫ. എം.കെ സാനു അടക്കമുള്ള 25 ഗുരുക്കന്മാർ 25 ചിരാതുകളിലേക്ക് ദീപം പകർന്നു.
ഡോ.ടി.പി ശ്രീനിവാസൻ (ഐ.എഫ്.എസ്), മുഖ്യാതിഥിയായിരുന്നു. ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ ആയിരുന്നു മുഖ്യ പ്രഭാഷകൻ.
കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, അഡ്വ. എം. ശശിശങ്കർ, ലിജി ഭരത് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിച്ചു. തിരഞ്ഞെടുത്ത സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് സൗജന്യ പുസ്തക വിതരണം ചെയ്യുന്നതിന്റെ ഭാഗമായി കലൂർ സെന്റ്. അഗസ്റ്റിൻ ഹൈ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി
Post Your Comments