Latest NewsKeralaNews

ശബരിമല തീർത്ഥാടനം: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

തിരുവനന്തപുരം: ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ കനത്ത തോതിലുള്ള വർദ്ധനയുണ്ടാകുന്ന സാഹചര്യത്തിൽ കാര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. തിങ്കളാഴ്ച രാവിലെ 11 ന് നിയമസഭാ മന്ദിരത്തിലെ ചേംബറിലാണ് യോഗം. പ്രതിദിനം ഒരു ലക്ഷത്തോളം പേർ കഴിഞ്ഞ ദിവസങ്ങളിൽ ദർശനത്തിനെത്തിയിരുന്നു.

Read Also: ‘കേരളത്തില്‍ യുഡിഎഫ് ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുന്നു, രണ്ട് പാർട്ടികൾക്കും ഒരു പ്രസിഡന്റ് മതി എന്ന നിലയാണ്’

കോവിഡ് നിയന്ത്രണങ്ങൾ മൂലം രണ്ടു വർഷമായി തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. ദർശന സമയമടക്കമുള്ള കാര്യങ്ങളും കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതും യോഗത്തിൽ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.

Read Also: ലീഗ് അനകൂല പ്രസ്താവന: ഗോവിന്ദൻ പറഞ്ഞതാണോ പിണറായി പറഞ്ഞതാണോ ശരിയെന്ന് ജനം വിലിയിരുത്തുമെന്ന് കെ സുധാകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button