Latest NewsNewsBusiness

വിപണി കീഴടക്കാൻ മുരള്യയുടെ ഹെൽത്തി ഉൽപ്പന്നങ്ങൾ എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

ഫ്രൂട്ട് യോഗർട്ട് പ്രധാനമായും സ്ട്രോബെറി, ബ്ലാക്ക്കറന്റ് എന്നീ ഫ്ലേവറുകളിലാണ് ലഭിക്കുന്നത്

തിരുവനന്തപുരം: ജനപ്രിയ ഡെയറി സംരംഭമായ മുരള്യ ഡെയറി പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഏറ്റവും പുതിയ ഹെൽത്തി ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ചു. ഇത്തവണ ഉപഭോക്തൃ ശ്രദ്ധയാകർഷിക്കാൻ പഴവർഗ്ഗങ്ങൾ ഉപയോഗിച്ചുള്ള സ്റ്റിർഡ് ഫ്രൂട്ട് യോഗർട്ട്, ലസ്സി എന്നിവയാണ് വിപണിയിൽ എത്തിയിരിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡെയറി സംരംഭമാണ് മുരള്യ ഡെയറി പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്.

ഫ്രൂട്ട് യോഗർട്ട് പ്രധാനമായും സ്ട്രോബെറി, ബ്ലാക്ക്കറന്റ് എന്നീ ഫ്ലേവറുകളിലാണ് ലഭിക്കുന്നത്. കൂടാതെ, ലസ്സി പാഷൻ ഫ്രൂട്ട് ഫ്ലേവറിലും, പ്ലെയിൻ ഫ്ലവറിലുമാണ് വാങ്ങാൻ സാധിക്കുക. ഈ ഉൽപ്പന്നങ്ങൾക്ക് പുറമേ, പ്രൊബയോട്ടിക് തൈര്, സംഭാരം, നെയ്യ് എന്നീ ഉൽപ്പന്നങ്ങളും മുരള്യ ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്.

Also Read: തോ​ട്ടി​ൽ ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി​ : ടാ​ങ്ക​ർ ലോ​റി ഡ്രൈ​വ​ര്‍ പിടിയിൽ

അന്താരാഷ്ട്ര തലത്തിൽ ഗുണനിലവാരം ഉള്ളതാണ് മുരള്യയുടെ ഉൽപ്പന്നങ്ങൾ. യുഎഇ ആസ്ഥാനമായ എസ്എഫ്സി ഗ്രൂപ്പിന്റെ സംരംഭമാണ് മുരള്യ. 2017 മുതലാണ് മുരള്യയുടെ ഉൽപ്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ചത്.

shortlink

Post Your Comments


Back to top button