ചെന്നൈ: നടൻ ശരത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ത്യത്തെ തുടർന്നാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചെന്നൈ അപ്പോളൊ ആശുപത്രിയിലാണ് ചികിത്സ.
നടന്റെ ആരോഗ്യ സ്ഥിതിയിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇതുവരെ വന്നിട്ടില്ല. പക്ഷേ പേടിക്കേണ്ടതില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ശരത് കുമാറിന്റെ ഭാര്യയും നടിയുമായ രാധികയും മകൾ വരലക്ഷ്മിയും ആശുപത്രിയിൽ ഉണ്ട്.
തമിഴിലും തെലുങ്കിലുമായി വരാനിരിക്കുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ശരത്കുമാർ അടുത്ത കാലത്തായി ചെന്നൈയ്ക്കും ഹൈദരാബാദിനുമിടയിൽ യാത്രയിലായിരുന്നു. അതെസമയം, സാധാരണ ചെക്കപ്പിനായി ചെന്നൈയിലെ ആശുപത്രിയിലാണ് നടനെന്നും അദ്ദേഹം ഉടൻ വീട്ടിലേക്ക് മടങ്ങുമെന്നും നടന്റെ വക്താവ് വ്യക്തമാക്കി.
Post Your Comments