ഇന്ത്യൻ വിപണി കീഴടക്കാൻ മുൻനിര സ്മാർട്ട്ഫോൺ ബ്രാൻഡായ സാംസംഗിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് അവതരിപ്പിച്ചു. സാംസംഗ് എം04 സ്മാർട്ട്ഫോണുകളാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. ഡിസംബർ 16 മുതലാണ് ഈ സ്മാർട്ട്ഫോണുകൾ വിൽപ്പനയ്ക്ക് എത്തുക. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോൺ മുഖാന്തരം സ്വന്തമാക്കാൻ സാധിക്കും. വിലയും സവിശേഷതയും പരിചയപ്പെടാം.
6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. മീഡിയടെക് ഹീലിയോ പി35 ലാണ് പ്രവർത്തനം. 13 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ സെക്കൻഡറി സെൻസർ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്.
Also Read: ശരീരഭാരം പെട്ടെന്ന് കൂടുന്നതിന് പിന്നിൽ
ബ്ലൂ, ഗോൾഡ്, മിന്റ്, ഗ്രീൻ, വൈറ്റ് എന്നിങ്ങനെ 5 കളർ ഓപ്ഷനുകളിലാണ് വാങ്ങാൻ സാധിക്കുക. 8 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജാണ് നൽകിയിട്ടുള്ളത്. 8,499 രൂപയാണ് സാംസംഗ് എം04 സ്മാർട്ട്ഫോണുകളുടെ വിപണി വില.
Post Your Comments