Latest NewsNewsBusiness

പുതിയ ഏറ്റെടുക്കൽ നടപടിയുമായി മൈക്രോസോഫ്റ്റ്, ലക്ഷ്യം ഇതാണ്

അടുത്ത തലമുറയിലെ ഹോളോ കോർ ഫൈബർ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന മുൻനിര സ്ഥാപനം കൂടിയാണ് ലുമെനിസിറ്റി ലിമിറ്റഡ്

ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി പുതിയ ഏറ്റെടുക്കൽ നടപടികളുമായി മൈക്രോസോഫ്റ്റ്. റിപ്പോർട്ടുകൾ പ്രകാരം, ഹൈ- സ്പീഡ് കേബിളുകൾ വികസിപ്പിക്കുന്ന ലുമെനിസിറ്റി ലിമിറ്റഡിനെയാണ് മൈക്രോസോഫ്റ്റ് ഏറ്റെടുത്തിരിക്കുന്നത്. പുതിയ ഏറ്റെടുക്കലിലൂടെ ആഗോള ക്ലൗഡ് സേവനങ്ങൾ വികസിപ്പിക്കാനാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്.

അടുത്ത തലമുറയിലെ ഹോളോ കോർ ഫൈബർ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന മുൻനിര സ്ഥാപനം കൂടിയാണ് ലുമെനിസിറ്റി ലിമിറ്റഡ്. ഇത്തരത്തിലുള്ള ഉൽപ്പന്നങ്ങൾ വഴി വേഗതയേറിയതും സുരക്ഷിതവുമായ നെറ്റ്‌വർക്കിംഗുകൾ സ്ഥാപിക്കാനാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷ ഒരുക്കാൻ കഴിയുമെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

Also Read: ഒൻപതാം ക്ലാസുകാരനെ കഞ്ചാവ് നൽകി പീഡനത്തിനിരയാക്കി : അയൽവാസി അറസ്റ്റിൽ

സാധാരണയുള്ള സിലിക്ക ഗ്ലാസിനേക്കാൾ 47 ശതമാനത്തോളം വേഗത്തിലാണ് ഹോളോ കോർ ഫൈബറിലൂടെ പ്രകാശം സഞ്ചരിക്കുന്നത്. ഈ സവിശേഷത നെറ്റ്‌വർക്കിംഗ് രംഗത്ത് കൂടുതൽ ഗുണകരമാകും. പ്രധാനമായും ഹെൽത്ത് കെയർ, ഫിനാൻഷ്യൽ സർവീസ്, മാനുഫാക്ചറിംഗ്, റീട്ടെയിൽ, ഗവൺമെന്റ് എന്നീ മേഖലകൾക്കാണ് ഈ സാങ്കേതികവിദ്യയിൽ നിന്നുളള പ്രയോജനം കൂടുതൽ ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button