വിവിധ വായ്പകളുടെ പലിശ നിരക്ക് വെട്ടിച്ചുരുക്കി കേരള ഗ്രാമീൺ ബാങ്ക്, കൂടുതൽ വിവരങ്ങൾ അറിയാം

വീടുകളിൽ സൗരോർജ്ജ പ്ലാന്റ് നിർമ്മിക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനും പ്രത്യേക വായ്പ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്

വിവിധ വായ്പകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള പലിശ നിരക്കുകളിൽ വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച് കേരള ഗ്രാമീൺ ബാങ്ക്. ഭവന വായ്പ, വാഹന വായ്പ, വിദ്യാഭ്യാസ വായ്പ, സ്വർണ വായ്പ എന്നിവയുടെ പലിശ നിരക്കുകളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. നിബന്ധനകൾക്ക് വിധേയമായി ഭവന വായ്പകൾക്ക് 8 ശതമാനവും സ്വർണ വായ്പകൾക്ക് 6.90 ശതമാനവുമാണ് പലിശ നിരക്ക് ഈടാക്കുക. കേരളത്തിലെ ഏക റീജിയണൽ റൂറൽ ബാങ്ക് കൂടിയാണ് കേരള ഗ്രാമീൺ ബാങ്ക്.

വീടുകളിൽ സൗരോർജ്ജ പ്ലാന്റ് നിർമ്മിക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനും പ്രത്യേക വായ്പ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാർ/ പൊതുമേഖല ജീവനക്കാർക്കും അധ്യാപകർക്കുമായി പ്രത്യേകമായി ഓവർ ഡ്രാഫ്റ്റ് വായ്പകളും ഇത്തവണ ഒരുക്കിയിട്ടുണ്ട്. ബാങ്കിന്റെ 634 ശാഖകളിലും ഉപഭോക്താക്കൾക്ക് ഈ സേവനങ്ങൾ ലഭ്യമാണ്. അതേസമയം, പ്രോസസിംഗ് ഫീസിൽ 50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്രിസ്മസ്- പുതുവത്സരം എന്നിവ പ്രമാണിച്ചാണ് ഈ ഇളവുകൾ നൽകുന്നത്.

Also Read: പൊലീസിനെ ആക്രമിച്ച ശേഷം ജീപ്പ് തകര്‍ത്തു; കാപ്പാ നിയമപ്രകാരം ജയിലിലായിരുന്ന പ്രതി അറസ്റ്റില്‍

Share
Leave a Comment