KeralaLatest NewsNews

മുസ്ലിം ലീഗ് തികഞ്ഞ വർഗീയ പാർട്ടി തന്നെ: സിപിഎമ്മിന്റെ നിലപാട് മാറ്റം നാല് വോട്ടിന് വേണ്ടിയെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുസ്ലിം ലീഗ് ജനാധിപത്യ പാർട്ടിയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുസ്ലിം ലീഗ് തികഞ്ഞ വർഗീയ പാർട്ടി തന്നെയാണെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.

Read Also: പ്രധാനമന്ത്രി നാളെ മഹാരാഷ്ട്രയും ഗോവയും സന്ദർശിക്കും: 75,000 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിടും

മുസ്ലിം ലീഗ് വിഭാഗീയ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്. നേരത്തെ സിപിഎമ്മിന്റെ നിലപാട് ലീഗ് വർഗീയ പാർട്ടിയാണെന്നായിരുന്നു. ലീഗിനെ ഒഴിവാക്കിയുള്ള ഭരണം കൊണ്ട് വരുകയാണ് ലക്ഷ്യമെന്ന് ഇഎംഎസും നായനാരും വിഎസും പറഞ്ഞതാണ്. എന്നാൽ ഇപ്പോൾ സിപിഎം നടത്തുന്നത് വർഗീയ ധ്രുവീകരണത്തിനുള്ള നീക്കമാണെന്നും അദ്ദേഹം വിമർശിച്ചു.

നാല് വോട്ടിന് വേണ്ടി നാടിന്റെ മതസൗഹാർദം തകർക്കാനുള്ള നീക്കമാണ് നടന്നത്. മുസ്ലിം ലീഗിനെ ഇടതു മുന്നണിയിലേയ്ക്ക് എത്തിക്കാനുള്ള ആസൂത്രണം അണിയറയിൽ സജീവമാണെന്നും അതിന് ആക്കം കൂട്ടുന്നതാണ് എം വി ഗോവിന്ദന്റെ പ്രസ്താവനകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: 75,000-ത്തിന് മുകളിൽ തീർത്ഥാടകർ എത്തുന്ന ദിവസം അഷ്ടാഭിഷേകം നിയന്ത്രിക്കാൻ നടപടി: ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button