Latest NewsFootballNewsSports

ഖത്തർ ലോകകപ്പിൽ സെമി ഉറപ്പിക്കാൻ ഫ്രാൻസും ഇംഗ്ലണ്ടും: മൊറോക്കോൻ കടമ്പ കടക്കാൻ പോർച്ചുഗൽ

ദോഹ: ഖത്തർ ലോകകപ്പിൽ സെമി ഉറപ്പിക്കാൻ ഫ്രാൻസും ഇംഗ്ലണ്ടും ഇന്ന് നേർക്കുനേർ. ഇന്ത്യൻ സമയം രാത്രി 12.30ന് അൽബെയ്ത്ത് സ്റ്റേഡിയത്തിലാണ് ഫ്രാൻസ് ഇംഗ്ലണ്ട് പോരാട്ടം. ഇന്ന് ജയിക്കുന്ന ഒരു ടീം സെമിയിലേക്കും എതിർടീമിന് നാട്ടിലേക്കും മടങ്ങാം. അതേസമയം, എംബപ്പെയ്ക്കുള്ള മരുന്ന് കൈയിലുണ്ടെന്ന് ഇംഗ്ലണ്ട് പരിശീലകൻ ഗാരി സൗത്ത് ഗേറ്റ് പറഞ്ഞു. അതിനുള്ള ആളും സെറ്റാണെന്നും പരിശീലകൻ സൂചന നൽകി.

ക്വാർട്ടറിലെ ആദ്യ മത്സരത്തിൽ പോർച്ചുഗൽ മൊറോക്കോയെ നേരിടും. രാത്രി 8.30ന് അൽ തുമാമ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ ഇലവനിൽ റൊണാൾഡോ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് പോർച്ചുഗൽ ആരാധകർ. അവസാന എട്ടിൽ സാൻ‍റോസിൻറെ തന്ത്രങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. റൊണാൾഡോയ്ക്ക് പകരമെത്തിയ റാമോസ് ഫോമിലായത് സാന്റോസിനും പോർച്ചുഗലിനും ആത്മവിശ്വാസം നൽകുന്നു.

Read Also:- സംസ്ഥാനത്ത് ആദ്യമായി ജപ്പാന്‍ ജ്വരം റിപ്പോര്‍ട്ട് ചെയ്തു

ബ്രൂണോ ഫെർണാണ്ടസും ബെർണാഡോ സിൽവയും അവസരങ്ങൾ സൃഷ്ടിക്കുകയും ഗോൾ നേടുകയും ചെയ്യുന്നു. എന്നാൽ, കായിക ക്ഷമതയും വേഗവുമാണ് മൊറോക്കോ ടീമിൻറെ കരുത്ത്. തന്ത്രങ്ങളെ കളത്തിൽ ഫലിപ്പിക്കാൻ കഴിവുണ്ട് ടീമിന്. അഷ്റഫ് ഹക്കിമി നയിക്കുന്ന പ്രതിരോധവും ബൗഫലിന്റെ മധ്യനിരയും ഒരോ കളിയും മെച്ചപ്പെടുന്നുണ്ട്. മുന്നേറ്റത്തിൽ സിയേച്ചിന്റെ കാലിലാണ് പ്രതീക്ഷ. സ്പെയിനെതിരായ ടീമിൽ കാര്യമായ മാറ്റം ഉണ്ടായേക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button