Latest NewsKeralaNews

കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ചു, വര്‍ക്കലയില്‍ 15കാരന് ക്രൂരമര്‍ദ്ദനം, ഇരുമ്പ് വളകൊണ്ട് തലയും ചെവിയും തകർത്തു

തിരുവനന്തപുരം: വർക്കലയിൽ വിദ്യാർത്ഥിയ്‌ക്ക് ലഹരി മാഫിയയുടെ ക്രൂരമർദ്ദനം. അയിരൂർ സ്വദേശിയായ 15 കാരനാണ് മർദ്ദനമേറ്റത്. കഞ്ചാവ് ബീഡി വലിക്കാൻ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു ആക്രമണം.

ഈ മാസം മൂന്നിനായിരുന്നു സംഭവം. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അക്രമികൾ മർദ്ദിക്കുകയായിരുന്നു. കുട്ടിയുടെ വയറ്റിൽ ചവിട്ടുകയും, ഇരുമ്പ് വളകൊണ്ട് തലയിലും ചെവിയിലും അടിക്കുകയും ചെയ്തു. സംഭവ സമയം അമ്മയും അച്ഛനും വീടിന് സമീപത്തെ ഷെഡ്ഡിൽ ആയിരുന്നു. ബഹളം കേട്ട് ഇവർ ഓടിയെത്തിയപ്പോഴാണ് കുട്ടിയെ ആക്രമിക്കുന്നത് കണ്ടത്. രക്ഷിതാക്കളെ കണ്ടതോടെ നാലംഗ സംഘം ഓടി രക്ഷപ്പെട്ടു.

അപ്പോഴേക്കും കുട്ടി അവശനായിരുന്നു. തുടർന്ന് കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ലഹരി മാഫിയകളെക്കുറിച്ച് പോലീസിന് കുട്ടി വിവരം നൽകാറുണ്ടെന്നാണ് പിതാവ് പറയുന്നത്. ഇതിന്റെ വൈരാഗ്യത്തിലാണ് മർദ്ദിച്ചത്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തു കളിക്കുകയാണെന്നും പിതാവ് ആരോപിച്ചു.

അയിരൂർ സ്വദേശികളായ സയ്ദ്, വിഷ്ണു, ഹുസ്സൈൻ, അൽ അമീൻ എന്നിവരാണ് കേസിലെ പ്രതികൾ. ഇവർ ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button