Latest NewsNewsBusiness

ന്യൂ ഗോവ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും കൂടുതൽ പ്രതിവാര സർവീസുകളുമായി ഇൻഡിഗോ

2023 ജനുവരി മുതൽ ന്യൂ ഗോവ ഇന്റർനാഷണൽ എയർപോർട്ട് പൂർണ തോതിൽ പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്

ന്യൂ ഗോവ ഇന്റർനാഷണൽ എയർപോർട്ടിൽ ഏറ്റവും വലിയ സർവീസ് സ്റ്റേഷൻ ആരംഭിക്കാനൊരുങ്ങി പ്രമുഖ എയർലൈനായ ഇൻഡിഗോ. റിപ്പോർട്ടുകൾ പ്രകാരം, ന്യൂ ഗോവ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പ്രതിവാരം 168 ഫ്ലൈറ്റുകൾ സർവീസ് നടത്താനാണ് പദ്ധതിയിടുന്നത്. ചിലവ് കുറഞ്ഞ എയർലൈൻ കൂടിയാണ് ഇൻഡിഗോ. നോർത്ത് ഗോവയിലെ ഈ വിമാനത്താവളം വിനോദസഞ്ചാരികൾക്ക് ഏറെ ഉപകാരപ്രദമാണ്. മുംബൈ, പൂനെ, ഡൽഹി, ബെംഗളൂരു, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ജയ്പൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കാണ് സർവീസുകൾ നടത്തുന്നത്.

നോർത്ത് ഗോവയിലെ മോപയിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബർ 11നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടന കർമ്മം നിർവഹിക്കുക. 2023 ജനുവരി മുതൽ ഈ വിമാനത്താവളം പൂർണ തോതിൽ പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പുതിയ വിമാനത്താവളം പ്രവർത്തനമാരംഭിക്കുന്നതോടെ വടക്കൻ ഗോവയിലേക്കുള്ള കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും. യാത്രക്കാരുടെ വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾ കണക്കിലെടുത്താണ് സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതെന്ന് ഇൻഡിഗോ വ്യക്തമാക്കി.

Also Read: 2023-25 കാലയളവിലെ ദുബായ് ബജറ്റ്: അംഗീകാരം നൽകി ശൈഖ് മുഹമ്മദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button