മുംബൈ : പ്രൊഡക്ഷന്‍ ഹൗസിന്റെ പുതിയ ഓഫീസില്‍ ഹൈന്ദവാചാരപ്രകാരം കലശപൂജ നടത്തി ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍. പൂജയില്‍ അദ്ദേഹത്തിന്റെ മുന്‍ ഭാര്യ കിരണ്‍ റാവുവും പങ്കെടുത്തു . പൂജയ്ക്ക് ശേഷം ആമിറും കിരണും ഒരുമിച്ച് ആരതിപൂജയും നടത്തി.
Read Also: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ ആരംഭിക്കും: വിശദാംശങ്ങൾ അറിയാം
ലാല്‍ സിംഗ് ചദ്ദയുടെ സംവിധായകന്‍ അദ്വൈത് ചന്ദന്‍ ആമിര്‍ ഖാന്‍ പൂജ ചെയ്യുന്നതിന്റെ ചില ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വച്ചിട്ടുമുണ്ട് . പൂജയില്‍ പങ്കെടുക്കുന്ന മറ്റ് ജീവനക്കാരെയും ഈ ചിത്രങ്ങളില്‍ കാണാം.
കസവ് വേഷ്ടി പുതച്ച് മറാത്തി തൊപ്പി വച്ച് സിന്ദൂരക്കുറി തൊട്ട് കൈയ്യില്‍ മഞ്ഞ,ചുവപ്പ് ചരടുകള്‍ കെട്ടി ഇഷ്ടദൈവത്തിനു മുന്നില്‍ കലശ പൂജ ചെയ്യുന്ന ആമിര്‍ ഖാന്റെ ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു. അതേസമയം, ആമിര്‍ ഖാനെ വിമര്‍ശിച്ച് മതമൗലികവാദികളും രംഗത്തെത്തി . ആമിര്‍ ഖാന്‍ നാടകം കളിക്കുകയാണെന്നും, നിങ്ങളുടെ യഥാര്‍ത്ഥ മതമേതാണെന്നും ചിലര്‍ ചോദിക്കുന്നു.
Post Your Comments