Latest NewsNewsTechnology

ഇന്ത്യൻ വിപണി കീഴടക്കാൻ ഏറ്റവും പുതിയ ഹാൻഡ്സെറ്റുമായി റിയൽമി എത്തി, കൂടുതൽ വിവരങ്ങൾ അറിയാം

6.72 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

വിപണി കീഴടക്കാൻ റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റിയൽമി 10 പ്രോ 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണുകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. കഴിഞ്ഞ നവംബറിൽ ഈ സ്മാർട്ട്ഫോൺ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചിരുന്നു. റിയൽമി 10 പ്രോ 5ജിയുടെ സവിശേഷതകൾ അറിയാം.

6.72 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1,080 × 2,400 പിക്സൽ റെസലൂഷൻ കാഴ്ചവെക്കുന്നുണ്ട്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 240 ഹെർട്സ് ടച്ച് സാംപ്ലിംഗ് റേറ്റ് എന്നിവ ലഭ്യമാണ്. 6എൻഎം സ്നാപ്ഡ്രാഗൺ 695 5ജി പ്രോസസറാണ് നൽകിയിരിക്കുന്നത്. 108 മെഗാപിക്സൽ സാംസംഗ് എച്ച്എം6 പ്രൈമറി സെൻസർ 2 മെഗാപിക്സൽ പോർട്രെയറ്റ് സെൻസർ എന്നിവയുള്ള ഡ്യുവൽ റിയൽ ക്യാമറ സജ്ജീകരണം നൽകിയിട്ടുണ്ട്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ.

Also Read: മദ്യത്തിന്റെ പൊതുവിൽപ്പന നികുതിവർധന ബില്ല് പാസാക്കി നിയമസഭ

6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റിന് 24,999 രൂപയും, 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റിന് 25,999 രൂപയുമാണ് വില. ഡിസംബർ 16 മുതലാണ് റിയൽമി 10 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button