2022ൽ ഇന്ത്യൻ ആരാധകർ തിരഞ്ഞ സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ട് ഗൂഗിൾ. ഈ വർഷം കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകളുടെ പട്ടികയിൽ ബോളിവുഡാണ് ഒന്നാം സ്ഥാനത്ത്. ‘ബ്രഹ്മാസ്ത്ര’യ്ക്ക് വേണ്ടിയാണ് ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞത്. ആദ്യ അഞ്ചിൽ ബ്രഹ്മാസ്ത്രയ്ക്ക് പുറമെ മൂന്നാം സ്ഥാനവും ബോളിവുഡിനാണ്.
രണ്ട്, നാല്, അഞ്ച് സ്ഥാനങ്ങളിൽ തെന്നിന്ത്യൻ സിനിമകളാണ്. ആഗോള തലത്തിൽ പ്രേക്ഷകർ തിരഞ്ഞ സിനിമകളുടെ പട്ടികയിലും രണ്ട് ഇന്ത്യൻ ചിത്രങ്ങളുണ്ട്. ഇന്ത്യയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ബ്രഹ്മാസ്ത്രയ്ക്കും കെജിഎഫ്ഫിനും ആറും എട്ടും സ്ഥാനങ്ങളാണ് പട്ടികയിൽ. ലോകത്താകമാനം കൂടുതൽ ആളുകൾ കാണാൻ ആഗ്രഹിച്ച ചിത്രം ‘തോർ: ലവ് ആൻഡ് തണ്ടർ’ ആണ്.
അതേസമയം, കൂടുതൽ ആളുകൾ തിരഞ്ഞ അഭിനേതാവ് ജോണി ഡെപ്പ് ആണ്, ആംബർ ഹേർഡ് പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. ഓസ്കാർ വേദിയിലെ തല്ല് വിവാദത്തെ തുടർന്ന് വിൽ സ്മിത്ത് രണ്ടാം സ്ഥനത്താണ് പട്ടികയിൽ. 2022ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞവരുടെ പട്ടികയിൽ സുസ്മിത സെന്നും കാമുകൻ ലളിത് മോദിയുമുണ്ട്.
ബ്രഹ്മാസ്ത്ര, കെജിഎഫ്, ദി കാശ്മീർ ഫയൽസ്, ആർആർആർ, കാന്താര എന്നീ ചിത്രങ്ങളാണ് ആദ്യ അഞ്ചിൽ ഇടം നേടിയ ഇന്ത്യൻ ചിത്രങ്ങൾ. ലോകമെമ്പാടുമുള്ള ആളുകൾ തിരഞ്ഞതിൽ ഇന്ത്യൻ ഗാനങ്ങളുമുണ്ട്. ആദിത്യ എയുടെ ഇൻഡി-പോപ്പ് നമ്പർ ‘ചാന്ദ് ബാലിയാൻ’, തമിഴ് സൂപ്പർഹിറ്റ് ‘പുഷ്പ: ദി റൈസ്’ലെ ‘ശ്രീവല്ലി’ എന്നിവയാണ് ആരാധകരേറെയുള്ള പാട്ടുകൾ.
Read Also:- ഗുജറാത്തില്‍ അലയടിച്ച് മോദി തരംഗം, തുടര്‍ച്ചയായ ഏഴാം തവണയും അധികാരമുറപ്പിച്ച് ബിജെപി
‘അഗ്നിപഥ് പദ്ധതി’ എന്താണെന്ന് അറിയാൻ താൽപര്യമുള്ള നിരവധി പേരുണ്ട്. ‘എങ്ങനെ വാക്സീനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം’, ‘എങ്ങനെ പിടിആർസി ചലാൻ ഡൗൺലോഡ് ചെയ്യാം’ (പ്രൊഫഷണൽ ടാക്സ് റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) എന്നിവയും ഗൂഗിളിലെ സെർച്ച് ട്രെൻഡിങ് വിഷയങ്ങളായിരുന്നു.
Post Your Comments