തിരുവനന്തപുരം: പതിനാറുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പ്ലസ് ടു വിദ്യാര്‍ത്ഥിയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.സമൂഹ മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസിലാണ് അറസ്റ്റ്.
Read Also: ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : കാർ യാത്രക്കാരന് പരിക്ക്
ഡിവൈഎഫ്ഐ വിളവൂര്‍ക്കല്‍ മേഖലാ കമ്മിറ്റി പ്രസിഡന്റ് ജിനേഷ്, തൃശൂര്‍ കുന്ദംകുളം സ്വദേശി സുമേജ്, അരുണ്‍, സിബി, ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന വിഷ്ണു, അഭിജിത്, അച്ചു അനന്തു എന്നിവരെയാണ് മലയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്ലസ് ടു വിദ്യാര്‍ത്ഥിയെ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി. കുന്ദംകുളം സ്വദേശി സുമേജ് ഒഴികെയുള്ള പ്രതികളെല്ലാം പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ കാണാനില്ലെന്ന അമ്മയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറം ലോകമറിയുന്നത്. വീട്ടില്‍ നിന്ന് പുറപ്പെട്ട പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ഡിസംബര്‍ രണ്ടിനാണ് പോലീസില്‍ പരാതിപ്പെടുന്നത്. തുടര്‍ന്ന് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി. ആറു ദിവസം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സുമേജിനെ കാണാനെത്തിയതായിരുന്നു പെണ്‍കുട്ടി. കാറ്ററിംഗ് തൊഴിലാളിയായ ഇയാള്‍ക്കൊപ്പം നാടുവിടാനുള്ള തീരുമാനത്തിലായിരുന്നു പെണ്‍കുട്ടി.
തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ ചിത്രം കൈമാറിയതിനാണ് അറസ്റ്റ്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി നിരവധി തവണ പീഡനത്തിനിരയായതായി കുട്ടി വെളിപ്പെടുത്തിയത്. സ്വന്തം വീട്ടില്‍ തന്നെയാണ് പീഡനങ്ങള്‍ നടന്നത്. ആദ്യം പരിചയപ്പെട്ട ആളില്‍ നിന്ന് ഫോണ്‍ നമ്പര്‍ കൈക്കലാക്കിയാണ് മറ്റുള്ളവര്‍ പെണ്‍കുട്ടിയുമായി അടുക്കുന്നത്. ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ചൂഷണം ചെയ്താണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.
Post Your Comments