ഇത്തവണത്തെ ഇന്ത്യൻ ബാങ്കിംഗ് അസോസിയേഷൻ (ഐബിഎ) അവാർഡുകൾ പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം, 7 ഇനങ്ങളിൽ 6 പുരസ്കാരങ്ങളാണ് സൗത്ത് ഇന്ത്യൻ ബാങ്കിനെ തേടിയെത്തിയത്. തുടർച്ചയായ രണ്ടാം വർഷമാണ് സൗത്ത് ഇന്ത്യൻ ബാങ്ക് മികച്ച നേട്ടം കൈവരിക്കുന്നത്.
മികച്ച ടെക്നോളജി ബാങ്ക് ഓഫ് ദി ഇയർ, ഡിജിറ്റൽ സെയിൽസ് ആൻഡ് എൻഗേജ്മെന്റ്സ്, ടെക്നോളജി ടാലന്റ് ആൻഡ് ഓർഗനൈസേഷൻ എന്നീ ഇനങ്ങളിലാണ് റണ്ണറപ്പ് പുരസ്കാരങ്ങൾ ലഭിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ് എന്നിവ ഉപയോഗപ്പെടുത്തുന്നതിലെ മികവിനും പുരസ്കാരം ലഭിച്ചിട്ടുണ്ട്. കൂടാതെ, മികച്ച ഫിൻടെക് കൊളാബൊറേഷനിൽ പ്രത്യേക പരാമർശവും ബാങ്ക് കരസ്ഥമാക്കി.
Also Read: എൽഡിഎഫ് സർക്കാർ അധികാരമേറ്റ 6 വർഷത്തിനിടെ ക്രിമിനൽ കേസുകളിൽ പ്രതികളായത് 828 പൊലീസുകാർ
ഐബിഎയുടെ അവാർഡ് ദാന ചടങ്ങുകൾ മുംബൈയിലാണ് സംഘടിപ്പിച്ചത്. ചടങ്ങിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവർണറായ രവി ശങ്കറിൽ നിന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
Post Your Comments