ശൈത്യകാലത്ത് പലരിലും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പ്രായമായവരിൽ പലപ്പോഴും കാൽമുട്ട് വേദന, കൈമുട്ട് വേദന, നടുവേദന എന്നിവ തണുപ്പുകാലത്ത് വർദ്ധിക്കാറുണ്ട്. മഞ്ഞുകാലത്ത് വിറ്റാമിൻ ഡിയുടെ അഭാവം സന്ധിവേദനയ്ക്ക് കാരണമാകുന്നു. ഇവയിൽ നിന്നും ആശ്വാസം നേടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
സന്ധിവേദന ഇല്ലാതാക്കാൻ ചെറിയ തോതിൽ വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ്. എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് കൃത്യമായ വ്യായാമം അനിവാര്യമാണ്. അതിനാൽ, വ്യായാമം ചെയ്യുന്നത് ശീലമാക്കുക.
ശൈത്യകാലത്ത് ഭക്ഷണ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണം. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ നല്ലതാണ്. അതിനാൽ, ഫ്ലാക്സ് സീഡ്, സാൽമൺ ഫിഷ്, വാൾനട്സ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.
മഞ്ഞുകാലത്ത് ഭൂരിഭാഗം ആൾക്കാരും വെള്ളം കുടിക്കാൻ മടി കാണിക്കാറുണ്ട്. ഇത് എല്ലുകളെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാം. അതിനാൽ, ദിവസവും 8 ഗ്ലാസ് വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
Post Your Comments