തൃശൂർ: എരുമപ്പെട്ടി വരവൂർ തളിയിൽ അയൽവാസിയായ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വിരുട്ടാണം കോളനി കൈപ്ര വീട്ടിൽ മനോജ് (44) ആണ് മരിച്ചത്. അയൽവാസിയായ ഗോകുൽ ആണ് മനോജിനെ തീ കൊളുത്തിയത്.
നവംബർ 28 നായിരുന്നു സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന മനോജിൻ്റെ ശരീരത്തിലേക്ക് കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് ഗോകുൽ തീ വെയ്ക്കുകയായിരുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.
ഗുരുതരമായി പെള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മനോജ് തിങ്കളാഴ്ച വൈകിട്ടാണ് മരിച്ചത്. പ്രതി ഗോകുലിനെ റിമാൻഡ് ചെയ്തു.
Post Your Comments