Latest NewsNewsMobile PhoneTechnology

വിപണി കീഴടക്കാൻ റിയൽമി ജിടി നിയോ 5 ഉടൻ എത്തും, സവിശേഷതകൾ അറിയാം

6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകാൻ സാധ്യത

വിപണി കീഴടക്കാൻ റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഉടൻ വിപണിയിൽ അവതരിപ്പിക്കും. ഏറ്റവും പുതിയ മോഡലായ റിയൽമി ജിടി നിയോ 5 സ്മാർട്ട്ഫോണാണ് പുറത്തിറക്കുന്നത്. റിയൽമി ജിടി നിയോ 5 സ്മാർട്ട്ഫോണിന് പുറമേ, റിയൽമി ജിടി നിയോ 5ടിയും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഈ സ്മാർട്ട്ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ പരിചയപ്പെടാം.

6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകാൻ സാധ്യത. 120 ഹെർട്സ് റിഫ്രഷ് റേറ്റ് നൽകിയേക്കും. ഫോണിന് കരുത്ത് പകരുന്നതിനായി മീഡിയ ടെക് ഡെമൻസിറ്റി 9 ശ്രേണിയിലെ പ്രോസസറാകും ഉണ്ടാവുക. ആൻഡ്രോയിഡ് 13 ഒഎസ് അധിഷ്ഠിതമായ റിയൽമിയുടെ യുഐ 4.0 ഇന്റർഫേസാണ് പ്രതീക്ഷിക്കുന്നത്.

Also Read: സംസ്ഥാനത്തെ ലോട്ടറി വരുമാനം 559.64 കോടി; മദ്യ നികുതി 12,700 കോടി: കെഎൻ ബാലഗോപാൽ

50 മെഗാപിക്സൽ ശേഷിയുള്ള പ്രൈമറി ക്യാമറ ഉൾപ്പെടെ ട്രിപ്പിൾ ക്യാമറ മോഡ്യൂളാണ് നൽകാൻ സാധ്യത. കൂടാതെ, 16 മെഗാപിക്സലായിരിക്കും സെൽഫി ക്യാമറ. 240 വാട്ട് ശേഷിയുള്ള ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ എത്തുന്ന ഈ സ്മാർട്ട്ഫോണുകൾക്ക് 5,000 എംഎഎച്ച് ബാറ്ററി ലൈഫാണ് പ്രതീക്ഷിക്കുന്നത്. റിയൽമി ജിടി നിയോ 5 സ്മാർട്ട്ഫോണുകൾ 2023- ന്റെ തുടക്കത്തിലായിരിക്കും ആഗോള വിപണിയിൽ അവതരിപ്പിക്കുക. അതേസമയം, ഇന്ത്യൻ വിപണിയിൽ എപ്പോൾ പുറത്തിറങ്ങുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button