മുംബൈ: വീട്ടില്‍ അതിക്രമിച്ച് കയറി 42 കാരിയായ യുവതിയെ മൂന്ന് പേര് ചേര്‍ന്ന് അതിക്രൂരമായ ബലാത്സംഗത്തിനിരയാക്കി. മുംബൈ കുര്‍ളയിലാണ് സംഭവം. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് നെഞ്ചിലും മാറിലും പരിക്കേല്‍പ്പിക്കുകയും, സ്വകാര്യ ഭാഗങ്ങളില്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തു. പ്രതികള്‍ യുവതിയുടെ വീടിന് അടുത്തുള്ളവര്‍ തന്നെയാണെന്ന് മുംബൈ പൊലീസ് പറഞ്ഞു. പ്രതികള്‍ യുവതിയെ മാറി മാറി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
പ്രതികളിലൊരാള്‍ സംഭവം വീഡിയോ എടുക്കുകയും, ബലാത്സംഗം ചെയ്ത സംഭവം ആരോടെങ്കിലും പറയുകയോ, പൊലീസില്‍ പരാതി പറയുകയോ ചെയ്താല്‍ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാല്‍, പിന്നീട് യുവതി സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ പ്രതികള്‍ ഒളിവിലാണ്.
Post Your Comments