Latest NewsCinemaNewsKollywoodSports

ചിമ്പു-ഗൗതം മേനോൻ കൂട്ടുക്കെട്ട് വീണ്ടും: ‘പത്ത് തല’ റിലീസിനൊരുങ്ങുന്നു

ചിമ്പു നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പത്ത് തല’. ഒബേലി എൻ കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പത്ത് തല’യുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. ഇപ്പോഴിതാ, ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രം ഡിസംബർ 14ന് പ്രദർശനത്തിനെത്തും. ഗൗതം കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ, പ്രിയ ഭവാനി ശങ്കര്‍, കലൈയരൻ, ടീജെ അരുണാസലം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

റൊമാന്‍റിക് ഡ്രാമകള്‍ക്കായാണ് ചിമ്പുവും ഗൗതം വാസുദേവ മേനോനും മുമ്പ് ഒരുമിച്ചതെങ്കില്‍ റൂറല്‍ ഡ്രാമ-ത്രില്ലറാണ് പുതിയ ചിത്രം. ഭാരതിയാറുടെ ‘അഗ്നികുഞ്‍ജൊണ്‍ഡ്രു കണ്ടേന്‍’ എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം വാസുദേവ മേനോന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയത്. ‘ഉറിയടി’ എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലും ഈ കവിത ഉപയോഗിച്ചിരുന്നു.

ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. പ്രവീൺ കെ എല്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എ ആര്‍ റഹ്‍മാനാണ്. വെന്തു തനിന്തതു കാട് എന്ന ചിത്രമാണ് ചിമ്പുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയത്. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ: ഇഷാരി കെ ഗണേഷ് നിര്‍മിച്ച ചിത്രത്തില്‍ മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read Also:- വീട്ടുകാരെ എതിര്‍ത്ത് മതം മാറി പ്രണയിച്ച് വിവാഹം കഴിച്ച യുവതി മരിച്ച നിലയില്‍,ഭര്‍ത്താവ് റാഷിദിനെതിരെ യുവതിയുടെ കുടുംബം

‘വെന്തു തനിന്തതു കാട്’ എന്ന ചിത്രം ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസ് ആണ് വിതരണം ചെയ്തത്. ഗൗതം വാസുദേവ് മേനോനും ചിമ്പുവും ഒന്നിക്കുമ്പോള്‍ ചിത്രം മോശമാകില്ല എന്ന പ്രതീക്ഷ നിറവേറ്റിയിരിക്കുന്നു എന്നായിരുന്നു പ്രേക്ഷക പ്രതികരണങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button