Latest NewsNewsLife Style

പ്രതിരോധശേഷി കൂട്ടാൻ കഴിക്കാം ഈ മൂന്ന് പഴങ്ങൾ

ശൈത്യകാലത്ത് പഴങ്ങൾ കഴിക്കുന്നത് ജലാംശം നൽകാനും  പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ഇതിലെ മൈക്രോ ന്യൂട്രിയന്റുകളാണ് അതിന് സഹായിക്കുന്നത്. ഓറഞ്ച്, പേരക്ക, മുന്തിരിപ്പഴം, ആപ്പിൾ, മാതളനാരകം എന്നിവയെല്ലാം ഈ സമയത്ത് ഇന്ത്യയിൽ ധാരാളമായി കാണപ്പെടുന്നു.

പഠനങ്ങൾ അനുസരിച്ച്, പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം ഹൃദയ സംബന്ധമായ അസുഖങ്ങൾ, നിരവധി ക്യാൻസറുകൾ, മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നു. കരോട്ടിനോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി തുടങ്ങിയ സൂക്ഷ്മ പോഷകങ്ങളും രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

‘ പഴങ്ങൾ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും രോഗങ്ങൾക്കെതിരായ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കഴിയും. പ്രതിരോധശേഷി കൂട്ടുന്നിത് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട പഴങ്ങൾ…

ഉയർന്ന പോഷകമൂല്യവും ഉയർന്ന അളവിലുള്ള നാരുകളും വിറ്റാമിനുകളും വെള്ളവും കാരണം നമ്മുടെ ഭക്ഷണത്തിൽ ഓറഞ്ച് ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ നിരവധിയാണ്. ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സിയുടെ മികച്ച ഉറവിടം എന്ന നിലയിൽ ക്യാൻസർ കോശങ്ങളുടെ രൂപീകരണം തടയാൻ ഓറഞ്ച് സഹായിക്കും. നാരുകളുടെയും പൊട്ടാസ്യത്തിന്റെയും ഉറവിടമാണ് ഓറഞ്ച്. ഇവ രണ്ടും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് സഹായിക്കുന്നു.

ഫ്ലേവനോയിഡ് ആന്റിഓക്‌സിഡന്റുകളുടെ ഉറവിടങ്ങളിലൊന്നാണ് ഓറഞ്ച്. ഇൻസുലിൻ പ്രതിരോധം, ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കൽ, വീക്കം, ഓക്‌സിഡേറ്റീവ് സ്ട്രെസ് എന്നിവയെ ചെറുക്കുക തുടങ്ങി പ്രമേഹമുള്ളവർക്ക് ഈ ആന്റിഓക്‌സിഡന്റുകൾക്ക് നിരവധി ഗുണങ്ങളുണ്ട്. വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമായ ഓറഞ്ച്, കൊളാജൻ ഉൽപാദനത്തെ സഹായിക്കുന്നു.

പോഷകഗുണമുള്ളതും രുചികരവുമാണ് ആപ്പിൾ. ഈ പഴത്തിലെ ഫൈറ്റോ ന്യൂട്രിയന്റുകൾ ക്യാൻസർ, പ്രമേഹം അല്ലെങ്കിൽ രക്തസമ്മർദ്ദം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. ആന്റി ഓക്സിഡൻറുകൾ, വിറ്റാമിൻ സി, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായതിനാൽ, ആപ്പിളിനെ ഗർഭകാലത്ത് കഴിക്കാൻ ഏറ്റവും നല്ല പഴമായി കണക്കാക്കുന്നു.  കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ അവശ്യ ധാതുക്കൾക്കൊപ്പം വിറ്റാമിൻ എ, സി, കെ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ചർമ്മ സംരക്ഷണത്തിനും ആപ്പിൾ ​ഗുണം ചെയ്യും. ആപ്പിളിന്റെ തൊലിയിലെ പോളിഫെനോളുകൾ ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കുന്നു.

ആപ്പിളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലവിസർജ്ജനം നല്ലതാക്കാൻ സഹായിക്കുന്നു. രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കാനും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നാരുകൾ സഹായിക്കുന്നു. മസ്തിഷ്ക കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ആപ്പിൾ അറിയപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button