Latest NewsNewsBusiness

ഇന്ത്യൻ റെയിൽവേ: നടപ്പു സാമ്പത്തിക വർഷത്തിൽ നേടിയത് കോടികളുടെ വരുമാനം, കണക്കുകൾ അറിയാം

നടപ്പു സാമ്പത്തിക വർഷം റിസർവ് ചെയ്യാത്ത വിഭാഗത്തിലെ യാത്രക്കാരിൽ നിന്നുള്ള വരുമാനം 442 ശതമാനം വർദ്ധനവോടെ 9,021 കോടി രൂപയായി

നടപ്പു സാമ്പത്തിക വർഷം കോടികളുടെ നേട്ടം കൈവരിച്ച് ഇന്ത്യൻ റെയിൽവേ. ഈ വർഷത്തിന്റെ ആദ്യ എട്ട് മാസങ്ങളിൽ ഇന്ത്യൻ റെയിൽവേയുടെ യാത്രക്കാരിൽ നിന്നുള്ള വരുമാനം 76 ശതമാനമാണ് ഉയർന്നത്. ഇതോടെ, വരുമാനം 43,324 കോടി രൂപയായി. 2022-23 സാമ്പത്തിക വർഷത്തിൽ റെയിൽ യാത്രക്കാരുടെ വരുമാനത്തിൽ നിന്ന് മാത്രം 58,500 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ ഇന്ത്യൻ റെയിൽവേയുടെ നേതൃത്വത്തിൽ ഡൈനാമിക് ഫെയർ പ്രൈസിംഗ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ഇത് വരുമാന വർദ്ധനവിൽ വലിയ സംഭാവനയാണ് നൽകിയിട്ടുള്ളതെന്ന് റെയിൽവേ വ്യക്തമാക്കി.

നടപ്പു സാമ്പത്തിക വർഷം റിസർവ് ചെയ്യാത്ത വിഭാഗത്തിലെ യാത്രക്കാരിൽ നിന്നുള്ള വരുമാനം 442 ശതമാനം വർദ്ധനവോടെ 9,021 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ 1,728 കോടി രൂപയുടെ വരുമാനമായിരുന്നു നേടിയത്. അതേസമയം, റിസർവ്ഡ് പാസഞ്ചർ വിഭാഗത്തിൽ 2022 ഏപ്രിൽ- നവംബർ കാലയളവിൽ ഏകദേശം 536.5 ദശലക്ഷം യാത്രക്കാരാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ഇതിൽ നിന്നും 10 ശതമാനത്തിന്റെ വാർഷിക വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

Also Read: പിതൃദോഷത്തിനുള്ള കാരണങ്ങളും അതിനുള്ള പരിഹാര മാർഗ്ഗങ്ങളും അറിയാം

റെയിൽവേയുടെ ചരക്ക് ലോഡിംഗ് 2022 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ 978.9 മെട്രിക് ടണ്ണായാണ് ഉയർന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 8 ശതമാനം വർദ്ധനവാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button