ഇന്ന് പലരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് വയറിലെ കൊഴുപ്പ്. പലപ്പോഴും മൊത്തത്തിലുള്ള ശരീരഭാരം കുറഞ്ഞാലും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഴിയാറില്ല. അങ്ങനെയുള്ളവർക്ക് പിന്തുടരാവുന്ന ചില ഡയറ്റ് ടിപ്പുകൾ പരിചയപ്പെടാം.
വൈറ്റ് റൈസ്, വൈറ്റ് ബ്രെഡ്, ദോശ, പിസ്സ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ ഉയർന്ന അളവിൽ കഴിക്കുന്ന ശീലമുള്ളവരാണെങ്കിൽ അവ പരമാവധി ഒഴിവാക്കുക. ഇത് അടിവയറ്റിലെ കൊഴുപ്പ് വർദ്ധിക്കാൻ കാരണമാകും. അതിനാൽ, ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ പാടില്ല.
ഗോതമ്പ് തവിട്, ഓട്സ് തവിട് തുടങ്ങിയവ കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ഇതിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോടൊപ്പം മെറ്റബോളിസത്തിലും കാര്യമായ സ്വാധീനം ചെലുത്താൻ ഫൈബറുകൾക്ക് സാധിക്കും. ഇതുവഴി ശരീരഭാരം നിയന്ത്രിക്കാൻ കഴിയുന്നതാണ്.
ഡയറ്റുകൾ കൃത്യമായി പിന്തുടരുന്നുണ്ടെങ്കിലും പലരും ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കാത്തത് ശരീരഭാരം കുറയുന്നതിന്റെ തോത് കുറയാൻ കാരണമാകാറുണ്ട്. അതിനാൽ, ശരീരത്തിന് ആവശ്യമായ അളവിൽ വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്.
Post Your Comments