ചൈനയിൽ നിർണായക നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ടെക് ഭീമനായ ആപ്പിൾ. റിപ്പോർട്ടുകൾ പ്രകാരം, ഉൽപ്പന്നങ്ങളുടെ നിർമ്മാണം ചൈനയിൽ നിന്നും മാറ്റാനാണ് ആപ്പിൾ പദ്ധതിയിടുന്നത്. അടുത്തിടെ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ആപ്പിളിന്റെ നടപടി. ചൈനയിൽ ഉൽപ്പാദനം അവസാനിപ്പിക്കുന്നതോടെ, ഏഷ്യയിലെ മറ്റേതെങ്കിലും രാജ്യങ്ങളിലേക്ക് ഉൽപ്പാദനം മാറ്റാനുള്ള നീക്കങ്ങളും ആപ്പിൾ നടത്തുന്നുണ്ട്. ചൈനയ്ക്ക് പകരമായി ഇന്ത്യ, വിയറ്റ്നാം എന്നീ ഏഷ്യൻ രാജ്യങ്ങളിലാണ് ഉൽപ്പാദന കേന്ദ്രം ആരംഭിക്കുക.
ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിയാണ് ചൈനയിൽ സ്ഥിതി ചെയ്യുന്നത്. ചൈനയിലെ ഐഫോൺ സിറ്റി പ്ലാന്റിൽ കഴിഞ്ഞ നവംബറിൽ തൊഴിലാളികളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. ഏകദേശം മൂന്ന് ലക്ഷത്തോളം ജീവനക്കാരാണ് ഈ പ്ലാന്റിൽ ജോലി ചെയ്യുന്നത്. ദീർഘ നാൾ നീണ്ടുനിന്ന തൊഴിലാളികളുടെ പ്രതിഷേധം പ്ലാന്റിൽ നിന്നുള്ള ഐഫോൺ 14- ന്റെ കയറ്റുമതിയെ സാരമായി ബാധിച്ചിരുന്നു. വേതനത്തെ ചൊല്ലിയാണ് ജീവനക്കാർ പ്രതിഷേധം സംഘടിപ്പിച്ചത്.
Also Read: കലഞ്ഞൂരിൽ വീണ്ടും പുലിയിറങ്ങി
Post Your Comments