ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷികമായ ധാതുകളിൽ ഒന്നാണ് ഇരുമ്പ്. പേശി ടിഷ്യൂകളിൽ ഓക്സിജൻ സംഭരിക്കുന്നതിനും, കുട്ടികളുടെ വളർച്ചയ്ക്കും, ആരോഗ്യകരമായ മസ്തിഷ്ക വികസനത്തിനും ഇരുമ്പ് പ്രത്യേക പങ്ക് വഹിക്കുന്നുണ്ട്. പ്രായഭേദമന്യേ ഇരുമ്പിന്റെ അഭാവം വിളർച്ച, ക്ഷീണം എന്നിവയ്ക്ക് കാരണമാകാറുണ്ട്. ഇത്തരത്തിൽ ഇരുമ്പിന്റെ അഭാവമുള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
ഇരുമ്പിന്റെ സമ്പന്ന ഉറവിടമാണ് ബ്രോക്കോളി. ഇരുമ്പിനു പുറമേ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഫോളേറ്റ്, ഫൈബർ എന്നിവയും ഇരുമ്പിൽ അടങ്ങിയിട്ടുണ്ട്. ബ്രോക്കോളി കഴിക്കുന്നതിലൂടെ ഇരുമ്പിന്റെ അഭാവം ഇല്ലാതാക്കാൻ സഹായിക്കും. കൂടാതെ, എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം മെച്ചപ്പെടുത്താൻ ബ്രോക്കോളിക്ക് സാധിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
പോഷകസമൃദ്ധമായ ഇലക്കറികളിൽ ഒന്നാണ് ചീര. ഇവയിൽ കുറഞ്ഞ കലോറിയും ഇരുമ്പും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. കണ്ണുകളുടെ സംരക്ഷണത്തിനും മുടി വളർച്ച വർദ്ധിപ്പിക്കാനും ചീരയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾക്ക് കഴിയും.
രുചിയോടൊപ്പം ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് മത്തങ്ങ വിത്തുകൾ. ശരീരത്തിൽ ഇരുമ്പിന്റെ അംശം വർദ്ധിപ്പിക്കാൻ മത്തങ്ങ വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. വിറ്റാമിൻ കെ, സിങ്ക് എന്നിവയുടെ മികച്ച ഉറവിടമാണ് മത്തങ്ങ വിത്തുകൾ.
Post Your Comments