എന്തൊക്കെയാണ് സ്ത്രീകള്‍ പുരുഷന്‍മാരില്‍ ഇഷ്ടപ്പെടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. പുറംമോടിക്കു പകരം വ്യക്തിത്വത്തിനു പ്രാധാന്യം നല്‍കുന്നവരാണ് വലിയൊരു വിഭാഗം സ്ത്രീകളും.
ഒന്നല്ല ഒരുപാട് ഗുണങ്ങള്‍ സ്ത്രീകളെ പുരുഷനിലേക്ക് അടുപ്പിക്കും .
തങ്ങളെ നന്നായി പരിഗണിക്കുന്ന പുരുഷന്‍മാരെ എല്ലാ സ്ത്രീകളും ഇഷ്ടപ്പെടും. എന്നാല്‍ ജയ ജയജയ ജയഹേയിലെ രാജേഷിനെ പ്പോലെ അമിതമായ നിയന്ത്രണങ്ങള്‍ വയ്ക്കുന്നവരെ സ്ത്രീകള്‍ ഇഷ്ടപ്പെടില്ല. ആവശ്യത്തിന് നീളവും അതിനൊത്ത തടിയുമുള്ള പുരുഷന്‍മാരെയാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ ഇഷ്ടം. പുരുഷന്മാരിലെ ചില ഗുണങ്ങളാണ് സ്ത്രീകളില്‍ ആകര്‍ഷണം ചെലുത്തുക. ഇതാ സ്ത്രീകളെ പുരുഷനിലേക്ക് ആകര്‍ഷിക്കുന്ന 5 ഗുണങ്ങള്‍.
സ്ത്രീകള്‍ക്ക് അങ്ങേയറ്റം ആകര്‍ഷകമെന്ന് കരുതാവുന്ന ചില കാര്യങ്ങള്‍ ഫേഷ്യല്‍ ഹെയറിനെ കുറിച്ചുള്ള പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. താടിയും മീശയും സ്ത്രീകള്‍ക്ക് വളരെ പ്രിയമാണെന്നതാണ് കണ്ടെത്തല്‍. താടി തന്നെയാണ് മിക്ക സ്ത്രീകളും ഇഷ്ടപ്പെടുന്നതെന്ന് ഗവേഷകര്‍ പഠനങ്ങളില്‍ വ്യക്തമാക്കുന്നു. കാഴ്ചയില്‍ പൗരുഷം തോന്നുന്ന പുരുഷന്മാരെയാണ് പങ്കാളികളാക്കാന്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നതെന്നാണ്.
തമാശ പറയാനും ആസ്വദിക്കാനും കഴിവുള്ള പുരുഷന്മാരെ സ്ത്രീകള്‍ക്ക് വലിയ കാര്യമായിരിക്കും. എന്നും തമാശ പറയുന്ന പുരുഷന്മാര്‍ സന്തോഷമായിരിക്കാന്‍ കഴിയുമെന്നാണ് സ്ത്രീകള്‍ കരുതുന്നത്. അതുപോലെ തന്നെ തമാശകള്‍ ആസ്വദിച്ച് ചിരിക്കാനും നല്ല ഹ്യൂമര്‍ സെന്‍സുള്ളവര്‍ക്ക് സാധിക്കുമെന്നാണ് സ്ത്രീകള്‍ കരുതുന്നത്.
നിസ്വാര്‍ത്ഥതയും ദയയും ഉള്ള പുരുഷന്മാരെ സ്ത്രീകള്‍ ഇഷ്ടപ്പെടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബുദ്ധിമുട്ടനുഭവിക്കുന്ന സഹജീവികളോട് കരുണയോട് കൂടി പെരുമാറുകയും നിസ്വാര്‍ത്ഥമായി അവര്‍ക്ക് ആവശ്യമുള്ള സഹായങ്ങള്‍ ചെയ്യുകയും ചെയ്യുന്ന പുരുഷന്മാരെ സ്ത്രീകള്‍ കൂടുതലായി ഇഷ്ടപ്പെടും. പുറത്ത് കാണുന്ന സൗന്ദര്യത്തേക്കാള്‍ ആകര്‍ഷണമാണ് ഇത്തരം സ്വഭാവമുള്ള പുരുഷനോട് സ്ത്രീക്ക് തോന്നുന്നത്. വലിപ്പ ചെറുപ്പമില്ലാതെ ഏതു വ്യക്തിയോടും മാന്യമായി പെരുമാറുന്ന പുരുഷനെ ബഹുമാനത്തോടെയാണ് സ്ത്രീകള്‍ കാണുന്നത്.
ഇന്നത്തെ കാലത്ത് പുരുഷന്മാരെ സംബന്ധിച്ചിടത്തോളം മസില്‍ പവര്‍ മുഖ്യമാണ്. പുരുഷത്വത്തിന്റെ ലക്ഷണമായാണ് മസിലുകള്‍ ഇന്ന് കണക്കാക്കപ്പെടുന്നത്. കൂടാതെ ശരീര സംബന്ധമായ പുരുഷന്മാരുടെ വലിയൊരു സ്വപ്നം കൂടിയാണ് മസിലുകളെന്നും വേണമെങ്കില്‍ പറയാം. സിക്‌സ് പാക്ക് അല്ലെങ്കിലും വീര്‍ത്തുന്തി പുറത്തേക്ക് വരാത്ത വയറും തടി കുറഞ്ഞ ആരോഗ്യകരമായ ശരീരവും എല്ലാവര്‍ക്കും ഇന്ന് അത്യാവശ്യമാണ്.
Post Your Comments