സവാളയിലെ കറുത്ത പാടുകള്‍ കാന്‍സറിന് കാരണമാകാം
നാം സവാള അല്ലെങ്കില്‍ ഉള്ളി വാങ്ങുമ്പോള്‍, അല്ലെങ്കില്‍ തൊലി കളയുമ്പോള്‍ തൊലിപ്പുറത്ത് കറുത്ത നിറത്തിലെ നീണ്ട വരകളോ അല്ലെങ്കില്‍ ഇതു പോലെ പടര്‍ന്ന കറുപ്പു നിറമോ കാണാറുണ്ടായിരിയ്ക്കാം. ഇത് അഴുക്ക് എന്ന രീതിയില്‍ കരുതി കഴുകി ഉപയോഗിയ്ക്കുന്നവരായിരിയ്ക്കും നാമെല്ലാവരും. എന്നാല്‍ ഇത്തരം സവാള, അതായത് ഇത്തരം കറുപ്പു നിറത്തിലെ ഭാഗമോ വരയോ ഉള്ള സവാള ആരോഗ്യപരമായി ഏറെ ദോഷങ്ങള്‍ നല്‍കുന്ന ഒന്നാണെന്നറിയണം.
സവാളയിലെ ഈ കറുപ്പ് ഒരു തരം വിഷമാണ്. ഒരു തരം ഫംഗസാണിത്. അഫ്‌ളോടോക്‌സിന്‍ എന്ന ഒരു തരം വിഷമാണിത്. ക്യാന്‍സര്‍ അടക്കമുള്ള ദോഷങ്ങള്‍ ശരീരത്തിന് വരുത്താന്‍ സാധ്യതയുളള ഒന്നാണ്. ഇത് നല്ലപോലെ നീക്കിക്കളഞ്ഞാല്‍ മാത്രമേ ഇത് ഉപയോഗയോഗ്യമാകൂ. ഇതുളള സവാള ഭാഗം നീക്കുക തന്നെയാണ് ഏറെ നല്ലത്. സവാളയുടെ ഏതു ലെയറിലാണ് ഇത് അടങ്ങിയിട്ടുള്ളതെങ്കില്‍ ഈ ലെയര്‍ കളയുക. പിന്നീട് നല്ലതു പോലെ രണ്ടു മൂന്നു വട്ടം കഴുകുക.
ബ്ലാക്ക് ഫംഗസ് രോഗം രാജ്യവ്യാപകമായി പടര്‍ന്നതോടെ ഇതുസംബന്ധിച്ച് നിരവധി വ്യാജ സന്ദേശങ്ങളും പ്രചരിക്കാന്‍ തുടങ്ങി. അത്തരത്തിലൊന്നാണ് സവാളയിലുള്ള കറുത്ത പാളികളും ഫ്രിഡ്ജിലെ കറുത്ത പാടുകളും ബ്ലാക്ക് ഫംഗസിന് കാരണമാവുമെന്ന തരത്തിലുള്ള സന്ദേശം. ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലും ഈ സന്ദേശം പ്രചരിക്കുന്നുണ്ട്.
എന്നാല്‍ സത്യാവസ്ഥ മറ്റൊന്നാണ്. സവാളയിലെ കറുത്ത പദാര്‍ത്ഥവും ബ്ലാക്ക് ഫംഗസുമായി യാതൊരു ബന്ധവുമില്ല. പരിസ്ഥിതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകളാണ് ബ്ലാക്ക് ഫംഗസിന് കാരണം. പ്രമേഹം, രോഗപ്രതലിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവരിലാണ് ഇത് പ്രധാനമായും ബാധിക്കുക. ഇത്തരം വ്യക്തികളുടെ സൈനസുകളില്‍ അല്ലെങ്കില്‍ ശ്വാസകോശത്തില്‍ ഫംഗസ് പ്രവേശിക്കുന്നതുവഴി രോഗബാധയുണ്ടാകും.സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പറയുന്ന കണക്കനുസരിച്ച് ഫംഗസ് ബാധിക്കുന്നവരുടെ ശരാശരി മരണനിരക്ക് 54 ശതമാനമാണ്.
Post Your Comments