Latest NewsIndia

ക്രൂര ബലാത്സം​ഗത്തിന് പിന്നാലെ 70 കഷണങ്ങളായി മുറിക്കുമെന്ന് ഭീഷണിപ്പെടുത്തി മതം മാറ്റി: പോലീസിൽ പരാതിയുമായി യുവതി

മുംബൈ: തന്റെ ലിവ്-ഇൻ ടുഗെദർ പാർട്ണർ ക്രൂരമായി പീഡിപ്പിക്കുന്നു എന്ന പരാതിയുമായി യുവതി. മഹാരാഷ്ട്ര സ്വദേശിയായ അർഷാദ് സലിം മാലിക് എന്നയാൾക്കെതിരെയാണ് ധൂലെ സ്വദേശിനി പരാതി നൽകിയത്. ഡൽഹിയിലെ ശ്രദ്ധ വാക്കറുടെ കൊലപാതകം ചൂണ്ടിക്കാട്ടിയാണ് നിരന്തരം ഭീഷണി എന്നിവർ പറയുന്നു. തന്നെ ഭീഷണിപ്പെടുത്തിയാണ് ബലാത്സം​ഗം ചെയ്തതെന്നും മതംമാറ്റിയെന്നും യുവതി പരാതിയിൽ പറയുന്നു. തന്റെ ഇഷ്ടത്തിന് വിരുദ്ധമായി പോയാൽ ശ്രദ്ധയെ പോലെ 70 കഷണങ്ങളായി മുറിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പോലീസിൽ നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കുന്നു.

നവംബർ 29 നാണ് അർഷാദ് സലിം മാലിക്കിനെതിരെ യുവതി പോലീസിൽ പരാതി നൽകിയത്. 2021 ജൂലൈ മുതൽ അവർ ഒരുമിച്ച് താമസിക്കുകയായിരുന്നു. യുവതി നേരത്തെ മറ്റൊരു പുരുഷനെ വിവാഹം കഴിച്ചിരുന്നുവെങ്കിലും 2019 ൽ അദ്ദേഹം ഒരു റോഡപകടത്തിൽ മരിച്ചു. 2017 ൽ അവർക്ക് ഒരു കുട്ടിയും ഉണ്ടായിരുന്നു. പിന്നാലെയാണ് യുവാവിനെ യുവതി കണ്ടുമുട്ടുന്നത്.ധൂലെയിലെ ലാലിംഗ് ഗ്രാമത്തിലെ വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ വാദം.

തുടർന്ന് വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ഹർഷൽ മാലിയെന്നാണ് യുവതിയോട് പേര് പറഞ്ഞിരുന്നത്. എന്നാൽ ലിവ് ഇൻ ബന്ധനത്തിന് സത്യവാങ്മൂലം തയ്യാറാക്കാൻ എത്തിയപ്പോൾ യഥാർത്ഥ പേര് അർഷാദ് സലിം മാലിക് എന്നാണെന്ന് യുവതി തിരിച്ചറിഞ്ഞു. മാലിക് തന്നെ നിർബന്ധിച്ച് മതം മാറ്റിയെന്നും കുഞ്ഞിനെ മതം മാറ്റാൻ ശ്രമിച്ചെന്നും യുവതി പോലീസിനോട് പറഞ്ഞു. മാലിക്കിന്റെ പിതാവും തന്നെ ഉപദ്രവിച്ചതായി യുവതി ആരോപിച്ചു.

നാല് മാസത്തിന് ശേഷം മാലിക് യുവതിയെ ധൂലെയിലെ വിത്ത ഭട്ടി പ്രദേശത്തെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ ഈ വർഷം ഓഗസ്റ്റ് 26 ന് അവർ അവരുടെ കുഞ്ഞിന് ജന്മം നൽകി. തന്റെ ആശയത്തെ എതിർത്തതിനെ തുടർന്ന് അയാൾ ശരീരം പൊള്ളിച്ചതായും യുവതി പറയുന്നു. യുവാവിനെതിരെ ശബ്ദമുയർത്തിയപ്പോൾ ശ്രദ്ധ വാക്കറിന്റെ കേസ് ഉപയോഗിച്ച് അർഷാദ് മാലിക് അവളെ ഭീഷണിപ്പെടുത്തി, ‘ശ്രദ്ധയെ 35 കഷ്ണങ്ങളാക്കി, പക്ഷേ ഞാൻ നിന്നെ 70 കഷ്ണങ്ങളാക്കും’ എന്നാണ് യുവാവ് പറഞ്ഞത്. അർഷാദ് സലിം മാലിക്കിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button