വിപണി കീഴടക്കാൻ ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു. ഇൻഫിനിക്സ് സീറോ 5ജി സ്മാർട്ട്ഫോണുകളാണ് പുറത്തിറക്കിയിരിക്കുന്നത്. വ്യത്യസ്ഥവും നൂതനവുമായ നിരവധി ഫീച്ചറുകൾ ഈ സ്മാർട്ട്ഫോണുകളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മറ്റു സവിശേഷതകൾ പരിചയപ്പെടാം.
6.78 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് എൽടിപിഎസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1,080×2,460 പിക്സൽ റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 1080 5ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്.
Also Read: ചൂടുവെള്ളത്തില്‍ കുളിക്കാറുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്…
50 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ ഷൂട്ടർ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ റിയർ സജ്ജീകരണമാണ് പിന്നിൽ നൽകിയിരിക്കുന്നത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജ് ലഭ്യമാണ്. പ്രധാനമായും കറുപ്പ്, ഓറഞ്ച്, വെളുപ്പ് എന്നീ നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 239 ഡോളറാണ് (ഏകദേശം 19,400 രൂപ) വില. അതേസമയം, ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ ഇൻഫിനിക്സ് സീറോ 5ജി സ്മാർട്ട്ഫോണുകളുടെ വിലയും വിതരണവും പ്രഖ്യാപിച്ചിട്ടില്ല.
Post Your Comments