ഇന്ത്യൻ വിപണിയിൽ ഏറെ തരംഗമായി മാറിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഇൻഫിനിക്സ്. ബജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന നിരവധി ഹാൻഡ്സെറ്റുകൾ ഇൻഫിനിക്സ് വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഇൻഫിനിക്സ് ഹോട്ട് 20 5ജിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.
6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 180 ഹെർട്സ് ടച്ച് സാംപിൾ റേറ്റും 120 ഹെർട്സ് റിഫ്രഷ് റേറ്റും ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുണ്ട്. മീഡിയടെക് ഡെമൻസിറ്റി 810 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. ഗെയിമിംഗ് സമയത്ത് ചൂട് നിയന്ത്രിക്കുന്നതായി പ്രത്യേകം രൂപകൽപ്പന ചെയ്ത ബയോണിക് ബ്രീത്തിംഗ് കൂളിംഗ് സാങ്കേതികവിദ്യയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
Also Read: നിയമനിര്‍മാണത്തില്‍ വനിതാ പങ്കാളിത്തം ഉറപ്പാക്കണം: വി.മുരളീധരൻ
50 മെഗാപിക്സൽ പ്രൈമറി സെൻസർ നൽകിയിട്ടുണ്ട്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 64 ജിബി ഇന്റേണൽ സ്റ്റോറേജ് ലഭ്യമാണ്. കൂടാതെ, മൈക്രോ എസ്ഡി കാർഡിന്റെ സഹായത്തോടെ 1 ടിബി വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാൻ സാധിക്കും. 18 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. ഡിസംബർ 9 മുതലാണ് ഇൻഫിനിക്സ് ഹോട്ട് 20 5ജി സ്മാർട്ട് ഫോണിന്റെ വിൽപ്പന ആരംഭിക്കുക. 11,999 രൂപ മുതലാണ് ഈ സ്മാർട്ട്ഫോണുകളുടെ വിപണി വില.
Post Your Comments