തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ മാസ് ഡയലോഗുകൾ അവസാനിപ്പിച്ച് ക്രമസമാധാനപാലനം ഉറപ്പാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ. വിഴിഞ്ഞത്ത് ജനങ്ങളും പൊലീസും ആക്രമിക്കപ്പെട്ടു. ഇരുന്നൂറ് കോടിരൂപയുടെ നഷ്ടമുണ്ടായെന്ന് കമ്പനി അവകാശപ്പെടുന്നു. ആ സമയത്തെല്ലാം മാളത്തിലിരുന്ന മുഖ്യമന്ത്രി മാസ് ഡയലോഗുമായി പത്ത് ദിവസം കഴിഞ്ഞപ്പോൾ പ്രത്യക്ഷപ്പെട്ടുവെന്ന് അദ്ദേഹം പരിഹസിച്ചു.
Read Also: ഭിന്നശേഷിക്കാരുടെ ഉന്നതവിദ്യാഭ്യാസ പ്രവേശനം: ആനുകൂല്യം നൽകാൻ അടിയന്തര ഉത്തരവിന് കമ്മീഷൻ നിർദ്ദേശം
ഡയലോഗ് അല്ല വേണ്ടതെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്താൻ പറ്റുന്നില്ലെങ്കിൽ രാജിവച്ചൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവർണറെ കരിവാരിതേക്കുക മാത്രമാണ് സർക്കാരിന്റേയും
സിപിഎമ്മിന്റേയും ലക്ഷ്യം. ഗവർണർ ബിജെപിക്ക് വേണ്ടി കത്ത് നൽകിയതല്ല, രാജ്ഭവനിൽ വരുന്ന ഏതൊരു പരാതിയും മുഖ്യമന്ത്രിയുടെ ഓഫിസിന് അയക്കുകയെന്ന നടപടിക്രമം പാലിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളെ കൂട്ടിപിടിച്ച് ഗവർണറെ അധിക്ഷേപിക്കാൻ ദുഷ്പ്രചാരണം നടത്തുകയാണ്. കൊവിഡ് പ്രതിരോധത്തിൽ നടന്ന പിആർ ജോലികളുടെ മറുപുറം ഇന്ന് കേരളം കാണുന്നുണ്ട്. ക്രമസമാധാനപാലനത്തിലെ വീഴ്ചയായാലും സ്വജനപക്ഷപാതവും അഴിമതിയുമായാലും ചോദ്യംചെയ്യേണ്ട പ്രതിപക്ഷം എവിടെപ്പോയെന്നും വി മുരളീധരൻ ചോദിക്കുന്നു.
Read Also: മന്ത്രി നിർദേശിച്ചു, സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തി
Post Your Comments