Latest NewsNewsBusiness

തിരഞ്ഞെടുത്ത കാലയളവിലെ നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിച്ച് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്

മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും ഉയർന്ന പലിശ നിരക്ക് 8.75 ശതമാനമാക്കിയും ഉയർത്തിയിട്ടുണ്ട്

നിക്ഷേപകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ, സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 15 ലക്ഷം രൂപയ്ക്ക് മുകളിലും രണ്ട് കോടി രൂപയ്ക്ക് താഴെയുമുള്ള നിക്ഷേപങ്ങൾക്കാണ് പുതുക്കിയ നിരക്കുകൾ ബാധകമെന്ന് ബാങ്ക് അധികൃതർ അറിയിച്ചിട്ടുണ്ട്.

സാധാരണ ഉപഭോക്താക്കൾക്കുള്ള ഏറ്റവും ഉയർന്ന പലിശ നിരക്ക് 80 ആഴ്ചത്തേക്ക് 8 ശതമാനമാക്കിയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. അതേസമയം, മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും ഉയർന്ന പലിശ നിരക്ക് 8.75 ശതമാനമാക്കിയും ഉയർത്തിയിട്ടുണ്ട്. 80 ആഴ്ചയാണ് നിക്ഷേപ കാലാവധി. പ്ലാറ്റിന ഫിക്സഡ് ഡെപ്പോസിറ്റുകളുടെയും പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. പ്ലാറ്റിന എഫ്ഡിക്ക് 0.20 ശതമാനം അധിക പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.

Also Read: കൊളുന്തു നുള്ളുന്നതിനിടെ തൊഴിലാളികളായ സ്ത്രീകൾക്ക് നേരെ കരടിയുടെ ആക്രമണം : രണ്ടുപേർക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button