ഇന്ത്യയിലെ ഗവേഷണ വിഭാഗം കൂടുതൽ ശക്തമാക്കാനുള്ള നീക്കവുമായി പ്രമുഖ കൊറിയൻ കമ്പനിയായ സാംസംഗ്. റിപ്പോർട്ടുകൾ പ്രകാരം, ആയിരത്തിലധികം പുതിയ നിയമനങ്ങൾ നടത്താനാണ് സാംസംഗ് പദ്ധതിയിടുന്നത്. ആഗോള തലത്തിലെ മുൻനിര ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്ന സാഹചര്യത്തിലാണ് സാംസംഗ് നിയമനങ്ങൾ നടത്തുന്നത്.
ആദ്യ ഘട്ടത്തിൽ ഐഐടികളിൽ നിന്നും മുൻനിര എൻജിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നും 1,000 പേരെ നിയമിക്കനാണ് സാധ്യത. ബെംഗളൂരു, നോയിഡ, ഡൽഹി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കും ബെംഗളൂരുവിലുള്ള സാംസംഗ് സെമികണ്ടക്ടർ ഇന്ത്യ റിസർച്ചിലുമാണ് നിയമനങ്ങൾ നടത്തുക.
Also Read: വിദേശ പൗരന്മാരെ താമസിപ്പിക്കുന്നതിനുള്ള ട്രാൻസിറ്റ് ഹോം ഉദ്ഘാടനം നാളെ
പുതിയ സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയുള്ള ഗവേഷണങ്ങൾക്ക് മുൻതൂക്കം നൽകിയാണ് സാംസംഗിന്റെ പ്രവർത്തനം. പ്രധാനമായും നിർമ്മിത ബുദ്ധി, മെഷീൻ ലേർണിംഗ്, ഇമേജ് പ്രോസസിംഗ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, കണക്ടിവിറ്റി, ക്ലൗഡ്, ബിഗ് ഡാറ്റ, പ്രൊഡക്റ്റീവ് അനാലിസിസ്, വിവരശേഖരണം തുടങ്ങിയ മേഖലകളിലെ ഗവേഷണങ്ങൾക്കാണ് പ്രാധാന്യം നൽകുക.
Post Your Comments