![](/wp-content/uploads/2022/12/marriage.jpg)
ബറെയ്‌ലി: വിവാഹത്തിനു അതിഥികൾക്കു മുന്നിൽ വച്ച് വരൻ വധുവിനെ ചുംബിച്ചു. ഇതിനു പിന്നാലെ വധു വിവാഹത്തിൽനിന്നു പിന്മാറി. യുപിയിലെ സംഭാലിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. വിവാഹ ചടങ്ങിനിടെ ഇരുവരും പരസ്പരം മാല ചാർത്തിയതിന് പിന്നാലെ വധുവിനെ വരൻ അപ്രതീക്ഷിതമായി ചുംബിക്കുകയായിരുന്നു. ഇതേത്തുടർന്ന് വേദിയിൽ നിന്ന് ഇറങ്ങിപ്പോയ വധു പിന്നീട് പോലീസിനെ വിളിക്കുകയും ചെയ്തു.
ഇരുപത്തിയാറുകാരനായ വരന്റെ സ്വഭാവത്തെക്കുറിച്ചു സംശയം ഉണ്ടെന്നും സുഹൃത്തുക്കളുമായി പന്തയം വച്ചാണ് വരൻ തന്നെ ചുംബിച്ചതെന്നും ഇരുപത്തിമൂന്നുകാരിയായ വധു പറഞ്ഞു. സംഭവത്തിൽ ഇടപെട്ട പോലീസ് ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും വധു സമ്മതിക്കാഞ്ഞതിനെ തുടർന്ന് വിവാഹം റദ്ദാക്കി.
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടി അപർണ ബാലമുരളി
‘വേദിയിൽ അയാൾ എന്റെ ശരീരത്തിൽ അപമര്യാദയായി സ്പർശിച്ച് മോശമായി പെരുമാറി. പക്ഷേ, ഞാനത് അവഗണിച്ചു. പിന്നീടാണ് അപ്രതീക്ഷിതമായതു സംഭവിച്ചത്. ഞെട്ടിപ്പോയി. എല്ലാവരുടെയും മുൻപിൽ നാണംകെട്ടു. ഇത്രയും അതിഥികളുടെ മുന്നിൽ എന്റെ അഭിമാനത്തെ പരിഗണിക്കാത്ത, മോശമായി പെരുമാറിയ ആൾ ഭാവിയിൽ എങ്ങനെയാകും പെരുമാറുക? അതുകൊണ്ട് അയാൾക്കൊപ്പം ജീവിക്കില്ലെന്നു ഞാൻ തീരുമാനം എടുത്തു’ വധു പറഞ്ഞു.
സുഹൃത്തുക്കളുടെ പ്രേരണയാലാണ് വരൻ ഇങ്ങനെ ചെയ്തതെന്നും അയാൾക്കൊപ്പം ജീവിക്കേണ്ടെന്നാണ് തന്റെ മകളുടെ അഭിപ്രായമെന്നും വധുവിന്റെ അമ്മ പറഞ്ഞു. മകൾക്കു ചിന്തിക്കാൻ കുറച്ചു ദിവസം സമയം നൽകിയശേഷം തീരുമാനം എടുക്കുമെന്നും വധുവിന്റെ അമ്മ കൂട്ടിച്ചേർത്തു.
Post Your Comments