Latest NewsNewsLife Style

പാദങ്ങളെ സുന്ദരമാക്കൂ; പണചെലവില്ലാതെ വീട്ടിലിരുന്ന് പെഡിക്യൂർ ചെയ്യാം, ഇങ്ങനെ ചെയ്താൽ ഗുണങ്ങളേറെ

സൗന്ദര്യത്തിന്റെ ലക്ഷണങ്ങളിൽ മുഖത്തിനും മുടിയ്‌ക്കുമൊപ്പം തന്നെ ഏറെ പ്രാധാന്യമുള്ള ഒന്നാണ് കാൽപാദങ്ങളും. സൗന്ദര്യസംരക്ഷണത്തിൽ അത്ര തന്നെ പ്രധാനമാണ് കാൽപാദങ്ങൾ. ശരീരത്തിന്റെ ആകെ ഭാരം മുഴുവൻ താങ്ങുന്ന പാദങ്ങൾ ആരോഗ്യത്തോടെ പരിപാലിക്കണം. സൗന്ദര്യം വർദ്ധിപ്പിക്കുക എന്നതിലുപരി ആരോഗ്യം സംരക്ഷിക്കുകയാണ് കാൽപാദങ്ങൾ വൃത്തിയായി പരിപാലിക്കുന്നതിലൂടെ.

പാദ സംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് പെഡിക്യൂർ. ഇതിനായി എല്ലാവരും ബ്യൂട്ടിപാർലറുകളെ ആശ്രയിക്കുകയാണ് പതിവ്. പലർക്കും ഇത് സാധ്യമായെന്നു വരില്ല. കുറച്ചു സമയം കണ്ടെത്തിയാൽ വീട്ടിലിരുന്നും വളരെ ചിലവുകുറഞ്ഞരീതിയിൽ പെഡിക്യൂർ ചെയ്യാവുന്നതാണ്.

ആദ്യം കാലിൽ ഉള്ള പഴയ നെയിൽ പോളീഷ് റിമൂവർ ഉപയോഗിച്ച് കളഞ്ഞ ശേഷം കാൽ വൃത്തിയാക്കുക. നെയിൽ കട്ടർ അല്ലെങ്കിൽ കോൺ കട്ടർ ഉപയോഗിച്ച് നഖം മുറിയ്‌ക്കാവുന്നതാണ്. തുടർന്ന് നെയിൽ ഷെയിപർ ഉപയോഗിച്ച് നഖങ്ങൾ ഉരച്ച് ഇഷ്ടമുള്ള ആകൃതി വരുത്താം. ഇതിനുശേഷം ചൂട് വെള്ളത്തിൽ കണങ്കാലുകൾ ഇറക്കി വയ്‌ക്കുക. ഈ വെള്ളത്തിൽ ഷാമ്പൂ ചേർക്കാം. ഇതിലേയ്‌ക്ക് ലേശം ഉപ്പ് ചേർത്താൽ കാലിനു മൃദുത്വം കിട്ടാൻ സഹായിക്കും. ഇതു കൂടാതെ നാരങ്ങ നീരും വെളിച്ചെണ്ണയും വെള്ളത്തിൽ ഒഴിക്കുക. കാലുകൾ കുറച്ചു നേരം വെള്ളത്തിൽ അനക്കാതെ വയ്‌ക്കാം. 20 മിനിട്ടോളം അത്തരത്തിൽ കാലുകൾ വച്ച് നനച്ച ശേഷം വെള്ളത്തിൽ നിന്നു പുറത്തെടുത്തു ഉണങ്ങിയ ടവൽ കൊണ്ടു നന്നായി തുടച്ചെടുക്കണം.

കാലിലെ ജലാംശം പോയെന്ന് ഉറപ്പായതിന് ശേഷമാണ് ക്രീം പുരട്ടുക. ഏതെങ്കിലും ക്രീം കൊണ്ടു കാലു നന്നായി മസാജ് ചെയ്ത് കൊടുക്കണം. തുടർന്നു പ്യൂമിസ് കല്ല് കൊണ്ട് കാലിലുള്ള നശിച്ച സെല്ലുകളെ നീക്കം ചെയ്യണം. ഇതിനായി കാലുകൾ നന്നായി സ്‌ക്രബ് ചെയ്താൽ മതിയാകും. തുടർന്ന് ക്യൂട്ടിക്കിൾ റിമൂവർ ഉപയോഗിച്ച് നഖത്തിനിടയും വൃത്തിയാക്കണം. ഇതിന് ശേഷം കാലുകൾ തുടച്ച് സ്‌ക്രബർ ഇട്ടു നന്നായി മസാജ് ചെയ്യുക. വൃത്താകൃതിയിലാകണം കാലുകൾ ഉരയ്‌ക്കേണ്ടത്. ശേഷം ബദാം എണ്ണയോ, ഒലിവ് ഓയിലോ വെളിച്ചെണ്ണയോ ഉപയോഗിച്ച് 10 മിനിറ്റ് കാൽ മസാജ് ചെയ്യണം. ഇതും നന്നായി വെള്ളം ഒഴിച്ചു കഴുകി കളഞ്ഞ ശേഷം മോയിസ്ചറൈസിംങ്ങ് ക്രീം കാലിൽ തേച്ച് പിടിപ്പിച്ച ശേഷം പുതിയ നെയിൽ പോളീഷ് ഉപയോഗിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button