Latest NewsArticleNews

ലോക എയ്ഡ്സ് ദിനം : ലക്ഷ്യവും ചരിത്രവും

ലോകമെമ്പാടും എല്ലാ വർഷവും എയ്ഡ്സ് മഹാമാരിക്കെതിരേയുള്ള ബോധവൽക്കരണത്തിനായി നീക്കിവച്ചിട്ടുള്ള ദിവസമാണ് ഡിസംബർ ഒന്ന്. ഇത് ലോക എയിഡ്സ് ദിനമായി അറിയപ്പെടുന്നു.

ലോക എയ്ഡ്സ് ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യങ്ങൾ

എയിഡ്സ് പകരുന്ന വഴികൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തിൽ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയിഡ്സ് പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണ ലക്ഷ്യങ്ങൾ.

Read Also : അഞ്ജന്‍ ദാസ് കൊലപാതകം, തലഭാഗം മാലിന്യകൂമ്പാരത്തിനുള്ളില്‍ നിക്ഷേപിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ലോക എയ്ഡ്സ് ദിനം എന്ന ആശയത്തിന്റെ ചരിത്രം

ലോകാരോഗ്യ സംഘടനയിലെ ജെയിംസ്‌ ഡബ്ലിയു. ബന്നും, തോമസ്‌ നെട്ടരും ചേർന്ന് 1987 ലാണ് ലോക എയ്ഡ്സ് ദിനം എന്ന ആശയം മുന്നോട്ടു വച്ചത്. ഐക്യരാഷ്ട്രസഭയുടെ എയിഡ്സ് വിഭാഗം മേധാവിയായിരുന്ന ജോനാഥൻ മാൻ ഇത് അംഗീകരിക്കുകയും, 1988 ഡിസംബർ ഒന്ന് ആദ്യത്തെ ലോക എയിഡ്സ് ദിനമാവുകയും ചെയ്തു.

1996-ൽ ആരംഭിച്ച യുഎൻഎയിഡ്സ് ആണ് ലോക എയിഡ്സ് ദിന പ്രചാരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള എയിഡ്സ് നിയന്ത്രണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. ഒരു ദിവസത്തെ പ്രചാരണത്തിൽ ഒതുക്കാതെ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന എയിഡ്സ്-വിരുദ്ധ-പ്രതിരോധ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആണ് യുഎൻ എയിഡ്സ് 1997 മുതൽ നടപ്പാക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button