Latest NewsNewsLife Style

കിവിപ്പഴം കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്ന പഴമാണ് കിവിപ്പഴം. പൊട്ടാസ്യം, കോപ്പർ, വിറ്റാമിൻ കെ, ഫോളേറ്റ്, വിറ്റാമിൻ ഇ എന്നിവ കിവിയിൽ അടങ്ങിയിട്ടുണ്ട്. കലോറിയും പ്രോട്ടീനും കൊഴുപ്പും കുറവായ ഇവ നാരുകളുടെ നല്ല ഉറവിടവുമാണ്. ഉയർന്ന കൊളസ്ട്രോൾ പോലുള്ള നിരവധി രോഗങ്ങളെ തടയാനും രക്തസമ്മർദ്ദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണ് കിവിപ്പഴം. ഇത് ശരീരഭാരം കുറയ്ക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തിലെ പ്രോട്ടീനുകളുടെ ദഹനത്തിന് സഹായിക്കുന്ന എൻസൈം എന്ന ഘടകം കിവിയിൽ അടങ്ങിയിട്ടുണ്ട്. ഇത് വിട്ടുമാറാത്ത മലബന്ധം പ്രശ്നം അകറ്റുന്നതിന് സഹായിക്കുന്നു.

വിറ്റാമിൻ സിയുടെ ഉയർന്ന ഉറവിടമാണ് കിവി. ഇതിൽ 154 ശതമാനം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അതിനാൽ, വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു, ശക്തമായ ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു, ചർമ്മത്തിനും മുടിക്കും ഗുണം ചെയ്യും.

കിവിപ്പഴത്തിൽ സെറോടോണിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മാനസികാവസ്ഥയും ഉറക്കത്തിന്റെ ഗുണനിലവാരവും വർദ്ധിപ്പിക്കും. തലച്ചോറിലെ സെറോടോണിന്റെ അളവ് വർദ്ധിപ്പിക്കുന്നതിലൂടെ മാനസികാവസ്ഥയും ഉറക്കത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നു.

കിവിപ്പഴത്തിലെ നാരുകളും ഫൈറ്റോകെമിക്കലുകളും ആമാശയം, കുടൽ, വൻകുടൽ എന്നിവയിലെ അർബുദങ്ങൾ തടയുന്നതിന് കിവികൾ സഹായിക്കുന്നു. കിവികളിൽ ലയിക്കാത്തതും ലയിക്കുന്നതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. കിവികളിൽ മൂന്നിലൊന്ന് ലയിക്കുന്നതും മൂന്നിൽ രണ്ട് ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു. കിവിയിൽ കാണപ്പെടുന്ന ലയിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യുകയും ആരോഗ്യകരമായ ഗട്ട് ബാക്ടീരിയകളെ സഹായിക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button