Latest NewsKeralaNews

പിണറായി സര്‍ക്കാരിന് വീണ്ടും തിരിച്ചടിയായി ഹൈക്കോടതി വിധി, ഗവര്‍ണര്‍ക്ക് അനുകൂലം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകള്‍ ഉറപ്പിക്കുന്നതാണ് ഹൈക്കോടതിയുടെ വിധിയും പരാമര്‍ശങ്ങളും

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറായ ഡോ.സിസ തോമസിനു നല്‍കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി ശരിവച്ചത് സര്‍ക്കാരിനേറ്റ വന്‍തിരിച്ചടിയായി. സര്‍വകലാശാലാ നിയമനങ്ങളുമായി ബന്ധപ്പെട്ട് കോടതിയില്‍നിന്നു അടിക്കടി ഉണ്ടാകുന്ന പ്രതികൂല വിധികള്‍ വിശദീകരിക്കാന്‍ സര്‍ക്കാര്‍ പാടുപെടും. എന്നാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകള്‍ ഉറപ്പിക്കുന്നതാണ് ഹൈക്കോടതിയുടെ വിധിയും പരാമര്‍ശങ്ങളും.

Read Also: ഇലക്ട്രോണിക് സിറ്റിയില്‍ മലയാളി യുവതി പീഡനത്തിന് ഇരയായി

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയിലെ അസോഷ്യേറ്റ് പ്രഫസറായി നിയമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായ തിരിച്ചടിക്കു പിന്നാലെയാണ്, സിസ തോമസുമായി ബന്ധപ്പെട്ട കേസിലും സര്‍ക്കാരിനു തിരിച്ചടിയേറ്റത്. എന്നാല്‍, യുജിസി ചട്ടങ്ങള്‍ പാലിച്ചുകൊണ്ടുമാത്രമേ സര്‍വകലാശാലകളിലെ നിയമനങ്ങള്‍ പാടുള്ളൂവെന്ന ഗവര്‍ണറുടെ നിലപാടിനു ലഭിച്ച അംഗീകാരമാണ് ഹൈക്കോടതിയുടെ ഉത്തരവ്..അതേസമയം, സിസ തോമസിനു വിസിയായി താല്‍ക്കാലിക ചുമതല നല്‍കിയതിനെ സര്‍ക്കാര്‍ എതിര്‍ക്കേണ്ടിയിരുന്നോ എന്ന ചോദ്യവും ഉയരുന്നു. സര്‍ക്കാര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന ഗവര്‍ണറുടെ വാദത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാണ് ഹൈക്കോടതിയുടെ ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button